നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും സര്‍ക്കാര്‍ സുരക്ഷിതത്വം ഉറപ്പാക്കും –മന്ത്രി ഇ.പി. ജയരാജന്‍

തിരുവനന്തപുരം: യുവസംരംഭകര്‍ക്ക് ആത്മവിശ്വാസം പകരാനും കേരളത്തെ നിക്ഷേപ സൗഹൃദമാക്കാനും ലക്ഷ്യമിട്ട് മീഡിയവണും മലബാര്‍ഗോള്‍ഡ് ആന്‍ഡ ഡയമണ്ട്സും സംയുക്തമായി സംഘടിപ്പിച്ച ‘ഗോ കേരള’ കാമ്പയിന്‍െറ ആദ്യഘട്ടത്തിന് സമാപനം. രണ്ടുമാസം മുമ്പ് തുടക്കം കുറിച്ച കാമ്പയിനില്‍ യുവസംരംഭകരില്‍നിന്നടക്കം നൂതന ആശയങ്ങളും നിര്‍ദേശങ്ങളുമാണ് ഉരുത്തിരിഞ്ഞത്. സംരംഭകരില്‍നിന്ന് സമാഹരിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാറിന്‍െറ പരിഗണനക്ക് സമര്‍പ്പിച്ചു.
മാസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രവാസികളടക്കം കേരളത്തിന്‍െറ നാനാഭാഗത്തുനിന്നുമത്തെിയ നിരവധി സംരംഭകര്‍ പങ്കെടുത്തു. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കെട്ടിടനിര്‍മാണമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിയമം പല സംരംഭകരെയും കേരളത്തില്‍നിന്ന് മാറ്റി നിര്‍ത്തുകയാണെന്ന് തദ്ദേശമന്ത്രി കെ.ടി. ജലീല്‍ ചൂണ്ടിക്കാട്ടി.
‘മേക്കിങ് കേരള’ എന്ന വിഷയത്തില്‍ മുന്‍ പ്ളാനിങ് ബോര്‍ഡ് അംഗം ജി. വിജയരാഘവന്‍ പ്രഭാഷണം നടത്തി. കെട്ടിട നിര്‍മാണാനുമതിയിലടക്കം നിലനില്‍ക്കുന്ന നൂലാമാലകള്‍ സംരംഭകരെ ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍ വ്യവസായ സെക്രട്ടറിയും ഇന്‍കെല്‍ മാനേജിങ് ഡയറകടറുമായ ടി. ബാലകൃഷ്ണന്‍, മലബാര്‍ ഗ്രൂപ് കമ്പനികളുടെ ചെയര്‍മാന്‍ എം.പി. അഹമ്മദ്, മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് മുന്‍ സെക്രട്ടറി എം.എ. മെഹബൂബ് തുടങ്ങിയവര്‍ വിവിധ സംരംഭകത്വ സാധ്യതകള്‍ വിശദീകരിച്ചു.
മീഡിയവണ്‍ ടി.വി സി.ഇ.ഒ എം. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. മീഡിയവണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍. തോമസ് സ്വാഗതവും കോഓഡിനേറ്റിങ് എഡിറ്റര്‍ ആര്‍. സബ്ഹാഷ് നന്ദിയും പറഞ്ഞു.
മീഡിയവണ്‍ ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ് ‘ഗോ കേരള’ ആശയസമാഹരണം മന്ത്രിമാര്‍ക്ക് സമര്‍പ്പിച്ചു.

Tags:    
News Summary - ep jayarajan go kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.