പാലക്കാട്: പാലക്കാട് കണ്ണാടിയിൽ വോട്ടറെ സ്വാധീനിക്കാൻ പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ദൃശ്യങ്ങൾ പകർത്തിയ പ്രവർത്തകർക്കെതിരേ എൻ.ഡി.എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഉന്നയിച്ച് ആരോപണങ്ങൾ തള്ളി കോൺഗ്രസ്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ തിരക്കഥ തയാറാക്കി കോൺഗ്രസ് പ്രവർത്തകർ തന്നെ വേട്ടയാടുകയായിരുന്നുവെന്നും കാറിലുണ്ടായിരുന്നവർ അശ്ശീല ആംഗ്യം കാണിച്ചതിനാലാണ് തടഞ്ഞതെന്നുമായിരുന്നു വിശദീകരിച്ചത്. എന്നാൽ ശോഭയുടെ ആരോപണം പൂർണ്ണമായും തള്ളി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ശോഭയോട് മോശം ആംഗ്യം കാണിച്ചിട്ടില്ലെന്നും പണം നൽകിയതിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നതോടെ, കയ്യോടെ പിടിക്കപ്പെട്ടതോടെ, ജാള്യത മറക്കാൻ ആരോപണങ്ങളുന്നയിക്കുകയാണെന്നും കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചു.
'അവിചാരിതമായാണ് പണം കൊടുക്കുന്നത് കണ്ടത്. നേരത്തെ ഇവരുടെ വാഹനത്തെ ഫോളോ ചെയ്തിരുന്നുവെന്നത് ആരോപണം മാത്രമാണ്. പണം കൊടുക്കുന്നത് കണ്ടപ്പോൾ വീഡിയോ എടുത്തു. ഇത് മനസിലായപ്പോഴാണ് ശോഭ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ആരോപണം ഉയർത്തുന്നത്. പണം കൊടുത്ത സ്ത്രീ പാലക്കാടുള്ളതല്ലെന്നും കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. മൂന്ന് ദിവസമായി പിന്തുടരുന്നു എന്ന ആരോപണവും പ്രവർത്തകർ നിഷേധിച്ചു. കഴിഞ്ഞ് മൂന്ന് ദിവസം തങ്ങൾ തെരഞ്ഞടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നുവെന്നും ദൃശ്യങ്ങൾ പുറത്തുവിട്ട കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
പാലക്കാട് എൻ.ഡി.എ സ്ഥാനാർഥി ശോഭാസുരേന്ദ്രന്റെ നേതൃത്വത്തിൽ വോട്ടർമാർക്ക് നൽകിയത് ഒരാൾക്ക് അയ്യായിരം രൂപവരെ വിതരണം ചെയ്തതെന്നാണ് ആരോപണം. അമ്പലങ്ങളിൽ 50,000, മരണ വീടുകളിൽ 25,000 വരെ നൽകിയതായി യു.ഡി.എഫ് പ്രവർത്തകർ പറയുന്നു. പ്രദേശത്തെ ബി.ജെ.പി പ്രവർകരല്ല ശോഭാ സുരേന്ദ്രനോടൊപ്പമുണ്ടായിരുന്നത്. കണ്ണാടി മേഖലയിലാണ് പണം വിതരണം ചെയ്തത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ കോൺഗ്രസ് പ്രവർത്തകർ വിഡിയോ പകർത്തി. സാരിയും ആയിരം രൂപയുമാണ് വിതരണം ചെയ്തതത്. വീഡിയോ പകർത്തിയവരുടെ ചെപ്പക്ക്കുറ്റി അടിച്ച് പൊളിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ഭീഷണി. നിങ്ങൾ ആരാണ് ഫോട്ടോയെടുക്കാനെന്ന് ചോദിച്ച് കൊണ്ട് നാട്ടുകാരോട് പ്രകോപനപരമായാണ് ശോഭാസുരേന്ദ്രൻ പെരുമാറിയത്. എന്നാൽ, അപ്പോഴേക്കും പണം കൈമാറുന്ന ദൃശ്യം പകർത്തികഴിഞ്ഞിരുന്നു. സംസ്ഥാനത്ത് അപൂർവമായാണ് സ്ഥാനാർഥി തന്നെ പണം വിതരണം ചെയ്യുന്നത് കയ്യോടെ പിടികൂടുന്നത്.
കഴിഞ്ഞ ദിവസവങ്ങളിലായി പണം നൽകുന്നതായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ, വീഡിയോ പകർത്താൻ കഴിഞ്ഞതോടെയാണ് ഈ വിവരം സ്ഥീരീകരിച്ചത്. കലാശക്കൊട്ടിൽ പങ്കെടുക്കുന്നവർക്ക് പണം നൽകുന്നതായി നേരത്തെ തന്നെ പറയപ്പെട്ടിരുന്നു. നിശബ്ദപ്രചാരണ ദിവസമായ ഇന്ന് രാവിലെ മുതൽ ശോഭ സുരേന്ദ്രന്റെ നേതൃത്വത്തിൽ പാവപ്പെട്ടവരുടെ വീടുകളിലെത്തി പണം നൽകുകയായിരുന്നു. ശോഭാസുരേന്ദ്രന്റെ കൂടെ വെള്ള സാരി ധരിച്ച സ്ത്രീയുണ്ട്. അവരാണ് പണം സൂക്ഷിക്കുകയും വിതരണം ചെയ്യുകയു ചെയ്തതെന്ന് യു.ഡി.എഫ് പ്രവർത്തകർ പറയുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വെട്ടിലായിരിക്കുയാണ് ബി.ജെ.പി. വാർത്താസമ്മേനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മുന്നിലും ശോഭാസുരേന്ദ്രൻ ഉത്തരം മുട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.