തിരുവനന്തപുരം : വാഹനപ്രേമികളായ കേരളത്തിലെ യുവാക്കളുടെ മനം കവർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. നിയമം കടുപ്പിച്ചതോടെ വഴിമുട്ടി നിൽക്കുന്ന വാഹന മോഡിഫിക്കേഷൻ മേഖലയ്ക്ക് ആവേശം പകരുന്നതാണ് പ്രതിപക്ഷ നേതാവിന്റെ പുതിയ ഇൻസ്റ്റഗ്രാം റീൽ. 'പിള്ളേര് മോഡിഫൈ ചെയ്യട്ടെ' എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം വൈറലായി. വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നതിലെ നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ടുന്ന യുവാക്കളെ ഉദ്ദേശിച്ചാണ് വി.ഡി. സതീശന്റെ പ്രതികരണം. അപകടകരമല്ലാത്ത രീതിയിൽ വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് തെറ്റല്ലെന്നും, യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇത്തരം മോഡിഫിക്കേഷനുകൾക്ക് അനുമതി നൽകുമെന്നും അദ്ദേഹം വീഡിയോയിൽ ഉറപ്പുനൽകുന്നുണ്ട്. കൂടാതെ ഈ കാര്യം യു.ഡി.എഫിന്‍റെ പ്രകടനപത്രികയിൽ ചേർത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒറ്റ റീലുകൊണ്ട് വാഹനങ്ങൾ മോഡിഫിക്കേഷൻ ചെയ്യാൻ ആഗ്രഹിച്ചിട്ടും നിയമം കാരണം അത് ചെയ്യാൻ പറ്റാതെ വിഷമിച്ചിരിക്കുന്ന മുഴുവൻ പേരേയും കൈയിലെടുത്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഡിയോ 60 ലക്ഷത്തോളം പേരാണ് ഇതുവരെ കണ്ടത്.
'വണ്ടികളിൽ അപകടപരം അല്ലാത്ത രീതിയിൽ നടത്തുന്ന മോഡിഫിക്കേഷൻസ് ഒരു തെറ്റ് അല്ലെന്നുംഅപകടപരമായി വെക്കുമ്പോൾ മാത്രമാണ് അത് ഒരു തെറ്റ് ആവുന്നതെന്നും സതീശൻ പറയുന്നുണ്ട്. അപകടപരമായി വെക്കാൻ സമ്മതിക്കില്ല അല്ലാതെ നടത്തുന്ന മോഡിഫിക്കേഷൻസ് നടത്തട്ടെ ചെറുപ്പകാർക്ക് അതൊക്കെ വല്ല്യ ആഗ്രഹങ്ങൾ അല്ലെ..അവർ അത് ഭംഗിയായിട്ട് കൊണ്ടു നടക്കട്ടെ, അതിന് എന്താ തെറ്റ്. അപകടം വരുന്ന രീതിയിൽ ഉള്ള മോഡിഫിക്കേഷൻ സമ്മതിക്കില്ല ബാക്കി ഒന്നിനും ഒരു കുഴപ്പവും ഉണ്ടാവില്ല. ചെറുപ്പക്കാർ പിള്ളേരുടെ സപ്പോർട്ട് നമ്മൾ പ്രളയസമയത്ത് കണ്ടതാണ് അവര് എല്ലവരും വണ്ടി ആയിട്ട് ഉണ്ടാരുന്നു പിന്നീട് അവരെ പുറകെ നടന്ന് ഉപദ്രവിക്കുന്ന രീതിയിലേക്ക് അത് മാറി അതുകൊണ്ടാണ് യു.ഡി.ഫ് അത് ഗൗരമായി ആലോചിച്ച അപകടം വരാത്ത രീതിയിൽ ഉള്ള മോഡിഫിക്കേഷൻ സപ്പോർട്ട് ചെയാൻ തീരുമാനിച്ചതെന്നും റീലിലൂടെ സതീശൻ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.