കർഷകന്‍റെ ആത്മഹത്യ: ദുരൂഹത ആരോപിച്ച് കുടുംബം, പൊലീസ് അന്വേഷണം തൃപ്തികരമല്ല -കെ.സി. വേണുഗോപാൽ

കോട്ടയം: വൈക്കത്തെ കർഷകന്‍റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. 16 ലക്ഷം കടത്തിന്റെ സമ്മർദമുണ്ടായിരുന്നു. മരണത്തിന് മുമ്പ് ചെല്ലപ്പൻ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയതിൽ ദുരൂഹതയുണ്ടെന്ന് സി.പി.ഐ പ്രാദേശിക നേതൃത്വവും ആരോപിച്ചു. ചെല്ലപ്പൻ പണിക്കശേരിയുടെ മരണത്തിന് ശേഷവും ഭീഷണി തുടരുന്നുവെന്നാണ് കുടുംബത്തിന്‍റെ ആക്ഷേപം.

വിവിധ ബാങ്കുകളിലായി 16 ലക്ഷം രൂപ കടമുണ്ട്. വീട് ജപ്തിയായി. ആത്മഹത്യ കുറിപ്പിലെ വിശദാംശങ്ങൾ പൊലീസ് അറിയിച്ചിട്ടില്ലെന്നും മക്കളായ ദീപുവും ജ്യോതിയും പറഞ്ഞു. വൈക്കം തലയാഴത്തുള്ള വീട്ടിലെത്തി കുടുംബാംഗങ്ങളെ കെ.സി വേണുഗോപാൽ എം.പി ആശ്വസിപ്പിച്ചു. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. ആരോപണമുനയിൽ സർക്കാരിന്‍റെ സഖ്യകക്ഷി നിൽക്കുമ്പോൾ നീതിപൂർവമായ അന്വേഷണം നടക്കാനിടയില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.

ഹോർട്ടികോർപ്പിൽനിന്ന് സാമ്പത്തിക സഹായം കിട്ടിയതിലടക്കം സി.പി.ഐ ഇടപെട്ടിട്ടുണ്ട്. കോൺഗ്രസ് തെരഞ്ഞെുപ്പ് കമ്മിറ്റി ഓഫിസിലെത്തിയതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നും മരണത്തിലെ ദുരൂഹത നീക്കണമെന്നും സി.പി.ഐ പ്രദേശിക നേതൃത്വം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. വൈക്കത്ത് തലയാഴം സി.പി.ഐ ഓഫിസിലാണ് കർഷകനായ ചെല്ലപ്പൻ പുളിക്കശേരിയാണ് തൂങ്ങി മരിച്ചത്. സി.പി.ഐ ജില്ല നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് പരാതി നൽകിയിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ സി.പി.ഐ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവും വന്നിരുന്നു.

സി.പി.ഐ പ്രദേശിക നേതാക്കൾക്കെതിരെയായിരുന്നു ചെല്ലപ്പൻ ആരോപണങ്ങൾ ഉന്നയിച്ചിരുന്നത്. കൃഷി നശിപ്പിച്ചെന്നും കാർഷിക ഗവേഷകനായ തന്‍റെ ഉത്പന്നങ്ങൾക്ക് വിപണി അനുവദിച്ചില്ലെന്നും ചെല്ലപ്പൻ നേരത്തെ ആരോപിച്ചിരുന്നു. കൃഷിമന്ത്രി പി. പ്രസാദിനെ കാണാൻ പലവട്ടം ശ്രമിച്ചിട്ടും അനുമതി നൽകിയില്ലെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തനിക്കെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഭീഷണിയുള്ളതായും ചെല്ലപ്പൻ ഫേസ്ബുക്കില്‍ ഇട്ട വിഡിയോയില്‍ ആരോപിച്ചിരുന്നു.

Tags:    
News Summary - Family alleges mystery in farmer's suicide: Police investigation not satisfactory, says KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.