തിരുവനന്തപുരം: വികസന പദ്ധതികൾക്ക് കൺസൾട്ടൻസികൾ ആവശ്യമാണെന്ന് മന്ത്രി ഇ.പി. ജയരാജൻ. കോവിഡ് പ്രതിരോധിക്കുന്നതിന് പകരം സംസ്ഥാനത്തിെൻറ വികസനം തകര്‍ക്കാനാണ് യു.ഡി.എഫ് ശ്രമമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
വികസന പദ്ധതികൾ നടപ്പാക്കുേമ്പാൾ സ്വദേശത്തും വിദേശത്തുമുള്ള കൺസൾട്ടൻസികളെ ഉപയോഗിക്കേണ്ടി വരും. യു.ഡി.എഫ് ഭരണകാലത്ത് നിരവധി കൺസൾട്ടൻസികളുടെ സേവനം തേടി. അന്നില്ലാത്ത ആക്ഷേപങ്ങളാണ് ഇപ്പോൾ. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കൺസൾട്ടൻസികളെ നിശ്ചയിച്ചത്. എന്നാൽ, ചിലരുടെ പ്രവർത്തനം വലിയ ആക്ഷേപമുണ്ടാക്കിയതിനാൽ അവരെ ഒഴിവാക്കുന്നത് പരിഗണനയിലാണ്. രണ്ട് കൺസൾട്ടൻസികളെ മാറ്റിയെന്നും അേദ്ദഹം പറഞ്ഞു.
പവർ വാട്ടർഹൗസ് കൂപ്പറിനെ കരിമ്പട്ടികയിൽെപടുത്താൻ ചീഫ് സെക്രട്ടറി ശിപാർശ ചെയ്തതായി അറിയില്ല. ഉദ്യോഗസ്ഥർ എഴുതിത്തരുന്നതെല്ലാം സർക്കാർ നടപ്പാക്കണമെന്നില്ല.
മുഖ്യമന്ത്രിയെ യു.ഡി.എഫും ചില മാധ്യമങ്ങളും ഒറ്റതിരിഞ്ഞ് അക്രമിക്കുന്നു. മുഖ്യമന്ത്രിയുമായി അടുപ്പമുണ്ടെന്ന കാരണത്താൽ ആലപ്പുഴയിലെ ഒരു വ്യവസായി സ്വർണക്കടത്ത് കേസിലെ പ്രതികളെ ഒളിപ്പിെച്ചന്ന് മാധ്യമങ്ങൾ കഥയുണ്ടാക്കി. സ്വർണക്കടത്തിൽ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നത്.
ചാരക്കേസുണ്ടാക്കി കെ. കരുണാകരൻ സർക്കാറിനെ അട്ടിമറിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്. കോവിഡ് വ്യാപനത്തിന് തുടക്കംമുതൽ യു.ഡി.എഫ് ശ്രമിച്ചു. അതിനായി ജാഥകളും സമരങ്ങളും നടത്തിയെന്നും മന്ത്രി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.