തിരുവനന്തപുരം:വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് വൈകീട്ട് മൂന്നിന് വയനാട് മാനന്തവാടി മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ വിപുലമായ പരിപാടികള്‍ വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. ഈ കാലയളവില്‍ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പ്രവേശനം സൗജന്യ മായിരിക്കും.
പൊതുജനങ്ങള്‍ക്കും വിദ്യാർഥികള്‍ക്കും പങ്കെടുക്കാവുന്ന പ്രത്യേക മത്സരങ്ങളും സംഘടിപ്പിക്കും. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി, വന യാത്രാവിവരണം, പ്രസംഗം, ക്വിസ് തുടങ്ങിയ മത്സരങ്ങളുടെയെല്ലാം വിവരം വനംവകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ. അധ്യക്ഷത വഹിക്കും. രാഹുല്‍ ഗാന്ധി എം.പി വിശിഷ്ടാതിഥി ആയിരിക്കും.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. സൈക്കിള്‍ റാലി, നാടന്‍പാട്ട്, ഫോട്ടോ പ്രദര്‍ശനം, വനഉല്‍പന്നങ്ങളുടെ പ്രദര്‍ശനം എന്നിവയും ഉണ്ടാകും. വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഔഷധസസ്യങ്ങള്‍ നടുന്നതിന്റെ ഉദ്ഘാടനം മന്ത്രി എ. കെ. ശശീന്ദ്രന്‍ നിര്‍വഹിക്കും. സമാപന സമ്മേളനം ഒക്ടോബര്‍ എട്ടിന് വൈകീട്ട് മൂന്നിന് കുമളി ഹോളിഡേ ഹോം ഓഡിറ്റോറിയത്തില്‍ എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാഴൂര്‍ സോമന്‍ എം. എല്‍.എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.