എഞ്ചിന്‍ തകരാര്‍: ചെന്നൈ-മംഗലാപുരം മെയില്‍ പിടിച്ചിട്ടു

ഷൊര്‍ണൂര്‍: എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ചെന്നൈ-മംഗലാപുരം സൂപ്പർ ഫാസ്റ്റ് മെയില്‍ (12601) ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. സ്റ്റേഷന്‍ വിട്ട ട്രെയിൻ വേറെ എഞ്ചിന്‍ ഉപയോഗിച്ചാണ് വീണ്ടും സ്‌റ്റേഷനിലെത്തിച്ചത്. രാവിലെ 6.10ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെടേണ്ട വണ്ടിയാണിത്. തകരാര്‍ പരിഹരിച്ച ശേഷം ട്രെയിന്‍ യാത്ര തുടരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Tags:    
News Summary - engine problem chennai mangalore mail delayed in shoranur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.