Posted On
date_range Updated On
date_range എന്‍ഡോസള്‍ഫാന്‍: മൂന്ന് ലക്ഷംവരെ കടം എഴുതിത്തള്ളും
തിരുവനന്തപുരം: കാസർകോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ മ ൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യത എഴുതിത്തള്ളാന്‍ 4,39,41,274 രൂപ സാമൂഹികനീതി വകുപ്പ് അനു വദിച്ചതായി മന്ത്രി കെ.കെ. ശൈലജ. 455 കടബാധ്യത എഴുതിത്തള്ളാനുള്ള തുകയാണ് കലക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാർച്ചിൽ ചേര്‍ന്ന യോഗത്തില്‍, കടം എഴുതിത്തള്ളുന്നതിന് 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. ആദ്യഘട്ടമായി, 2,17,38,655 രൂപ അനുവദിച്ചിരുന്നു. രണ്ടാംഘട്ടമായാണ് മൂന്ന് ലക്ഷം വരെയുള്ള കടബാധ്യത എഴുതിത്തള്ളാൻ തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.