ഇ.​എ​സ്.​ഐ പ​രി​ധി:  ര​ണ്ടു​വ​ർ​ഷം അം​ഗ​മ​ല്ലാ​ത്ത​വ​ർ​ക്ക്  സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്നു

കളമശ്ശേരി: ഇ.എസ്.ഐയിൽ രണ്ടുവർഷം അംഗമല്ലാത്തവർക്ക് സൂപ്പർ സ്പെഷാലിറ്റി ചികിത്സ നിഷേധിക്കുന്നു. രണ്ട് വർഷത്തിലെത്താത്ത ഇ.എസ്.ഐ. ഗുണഭോക്താക്കൾക്ക് സൂപ്പർ സ്പെഷാലിറ്റി ചികിത്സ നൽകേെണ്ടന്ന കോർപറേഷെൻറ പുതിയ ഉത്തരവിനെ തുടർന്നാണ് ചികിത്സ നിഷേധിക്കുന്നത്. സൂപ്പർ സ്പെഷാലിറ്റി ചികിത്സ (എസ്.എസ്.ടി) നൽകേണ്ടതില്ലെന്ന് കാണിച്ച് ഇ.എസ്.ഐ കോർപറേഷെൻറ ഉത്തരവ് ബ്രാഞ്ച് ഓഫിസുകളിൽ ലഭിച്ചു. ഉത്തരവ് നടപ്പായാൽ ഈ വിഭാഗക്കാർക്ക് ഇ.എസ്.ഐ ഡിസ്പെൻസറി, ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സ മാത്രമാണ് ലഭിക്കുക. വിദഗ്ധ ചികിത്സക്ക് പണം െചലവഴിക്കണം. 

നിലവിൽ എല്ലാരോഗത്തിനും വിദഗ്ധ ചികിത്സ സർക്കാർ മെഡിക്കൽ കോളജ്, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽനിന്ന് ലഭിക്കും. 21,000 രൂപയിൽ താഴെ വരുമാനമുള്ളവരാണ് ഇ.എസ്.ഐ പരിധിയിലുള്ളത്. പുതിയ ഉത്തരവ് സ്വകാര്യ സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവരെയാണ് ഏറെ ബാധിക്കുക. ജോലിയിൽ പ്രവേശിച്ചാൽ ആറ് മാസം ട്രെയിനിങ്ങ് കാലാവധി കഴിഞ്ഞാണ് ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളിൽപ്പെടുത്തുക.  െചലവ് കുറക്കുന്നതിെൻറ ഭാഗമായാണ് പുതിയ ഉത്തരവിറക്കിയതെന്നാണ് സൂചന. മാസം കോടികളുടെ വരുമാനമുള്ള ഇ.എസ്.ഐ കോർപറേഷനെ ബോർഡിന് കീഴിലാക്കാനുള്ള നീക്കം നടക്കുന്നതായി സൂചനയുണ്ട്. 
Tags:    
News Summary - employees insurance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.