അടിയന്തരാവസ്​ഥയിലെ ജയിൽ പീഡനം: പെൻഷൻ കാര്യത്തിൽ തീരുമാനമെടുക്കണം -ഹൈകോടതി

കൊച്ചി: അടിയന്തരാവസ്ഥക്കാലത്ത് ജയിൽ പീഡനം അനുഭവിച്ചവർക്ക്​ സ്വാതന്ത്ര്യ സമര സേനാനി പെൻഷൻ നൽകണമെന്ന ആവശ്യമ ുണ്ടായാൽ കേന്ദ്രസർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്ന്​ ​ൈഹകോടതി. ഇവരെ സ്വാതന്ത്ര്യ സമര സേനാനികളായി പരിഗണി ച്ച് പെൻഷനും മറ്റാനുകൂല്യങ്ങളും നൽകണമെന്ന നിവേദനം ലഭിച്ചാൽ ആറുമാസത്തിനുള്ളിൽ തീരുമാനമെടുക്കാനാണ്​ ജസ്​റ്റിസ്​ എ. മുഹമ്മദ്​ മുഷ്​താഖി​​െൻറ നിർദേശം.

അടിയന്തരാവസ്ഥക്കെതിരായ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരമായി കണക്കാക്കണമെന്നും സ്വാതന്ത്ര്യസമര സേനാനികൾക്ക് നൽകുന്ന സൗജന്യ ചികിത്സ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ട് വൈക്കം ഗോപകുമാർ ഉൾപ്പെടെ 40 പേർ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

അടിയന്തരാവസ്​ഥക്കെതിരെ പോരാടിയവർക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകുന്നത്​ നയപരമായ തീരുമാനത്തിൽ വരുന്ന വിഷയമാണെന്നായിരുന്നു കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്​. പെൻഷനും ആനുകൂല്യങ്ങളും നൽകാൻ കോടതിക്ക്​ ഉത്തരവിടാനാകില്ലെന്നും വ്യക്​തമാക്കി.

കേന്ദ്രസർക്കാറി​​െൻറ വാദം ശരി​െവച്ചെങ്കിലും ഹരജിക്കാരുടെ ആവശ്യങ്ങൾ അവഗണിക്കാനാവില്ലെന്ന്​ സിംഗിൾബെഞ്ച്​ വ്യക്​തമാക്കി. തുടർന്നാണ് ഇത്​ സംബന്ധിച്ച നിവേദനം ലഭിച്ചാൽ കേന്ദ്രസർക്കാർ ആറുമാസത്തിനകം തീരുമാനമെടുക്കണമെന്ന്​ കോടതി നിർദേശിച്ചത്​.

Tags:    
News Summary - Emergency Jail Victims High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.