യു.എ.ഇ മുൻ കോൺസുൽ ജനറലിന്‍റെ ബാഗിൽ നിന്ന് 11 ഫോണുകളും രണ്ട് പെൻഡ്രൈവും കണ്ടെത്തി

തിരുവനന്തപുരം: മുൻ കോൺസുൽ ജനറലിന്റെ ബാഗുകളിൽ പരിശോധന. ജമാൽ അൽ സാബിയുടെ ബാഗുകളാണ് കസ്റ്റംസ് പരിശോധിച്ചത്. കോൺസുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ പതിനൊന്ന് ഫോണുകളും രണ്ട് പെൻഡ്രൈവും കണ്ടെത്തിയതായാണ് വിവരം.

കേന്ദ്ര അനുമതിയോടെ തിരുവനന്തപുരം എയർ കാർഗോ കോംപ്ലക്സിലായിരുന്നു പരിശോധന. ബാഗേജുകൾ തിരികെ കൊണ്ടുപോകുന്നതിന് മുന്നോടിയായാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

നിലവില്‍ അല്‍സാബി യു.എ.ഇയിലാണുള്ളത്. ലോക്ക്ഡൌണിന് മുൻപ് 2020 ഏപ്രിലിലാണ് അൽ സാബി യുഎയിലേക്ക് പോയത്. സ്വര്‍ണക്കടത്ത് വിവാദത്തിന് പിന്നാലെ അല്‍സാബിയെ കോണ്‍സുല്‍ ജനറല്‍ സ്ഥാനത്തുനിന്ന് യു.എ.ഇ നീക്കുകയും ചെയ്തു. കേരളത്തില്‍ നിന്ന് തന്‍റെ സാധന സാമഗ്രികള്‍ തിരിച്ച് യു.എ.ഇയിലെത്തിക്കണമെന്ന് അല്‍സാബി ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്തില്‍ അല്‍സാബിക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ബാഗേജ് പരിശോധിക്കണമെന്ന നിബന്ധന കസ്റ്റംസ് മുന്നോട്ടുവെച്ചത്. തുടര്‍ന്ന് കേന്ദ്ര അനുമതിയോടെ ബാഗേജ് പരിശോധിക്കുകയായിരുന്നു. 

Tags:    
News Summary - Eleven phones and two pen drives were found in the bag of a former UAE consul general

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.