ഗൂഡല്ലൂർ: കൺമുന്നിൽ കാട്ടാനയെത്തിയിട്ടും രക്ഷപ്പെടാൻ നോക്കാതെ ടൂറിസ്റ്റുകൾക്ക് ഫോട്ടോയെടുക്കാൻ തിടുക്കം. ഗൂഡല്ലൂർ നഗരത്തിൽനിന്ന് അഞ്ചു കിലോമീറ്റർ ദൂരെയുള്ള തുറപ്പള്ളി ടൗണിലാണ് തിങ്കളാഴ്ച രാത്രി പത്തരക്ക് കാട്ടാനയെത്തിയത്. മുതുമല കടുവസങ്കേതത്തോട് തൊട്ടുകിടക്കുന്ന തുറപ്പള്ളി ടൗണിലെ റോഡോരത്തെ കുപ്പത്തൊട്ടിയിൽ തീറ്റക്കായി പരതുകയായിരുന്നു ആന. എന്നാൽ, ആനയെ കണ്ട് അവിടെനിന്ന് രക്ഷപ്പെടാൻ നോക്കാതെ അതിെൻറ ഫോട്ടോ മൊബൈലിൽ പകർത്താനാണ് ടൂറിസ്റ്റുകൾ ശ്രമിച്ചത്. അതേസമയം, ഒറ്റയാൻ പതിവായി എത്തി ടൗണിൽ ഭീതി പരത്തുന്നുണ്ട്. കുപ്പത്തൊട്ടിയിലെ പ്ലാസ്റ്റിക്കും ഹോട്ടൽമാലിന്യവും അകത്താക്കിയാണ് കാട്ടാന മടങ്ങുന്നതെത്ര. വനപാലകരോട് പരാതിപ്പെട്ട വ്യാപാരികളോടും നാട്ടുകാരോടും രാത്രിയായാൽ പുറത്തിറങ്ങേണ്ടെന്നാണ് ഉപദേശം. എന്നാൽ, കാട്ടാനയുടെ വരവ് തടയാൻ ഒരുവിധ നടപടിയും ഉണ്ടാവുന്നിെല്ലന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതി. വേനൽമഴ ലഭിക്കാതെ വന്നതോടെ മുതുമല കടുവസങ്കേതം കടുത്ത വരൾച്ചയിലമർന്നിരിക്കുകയാണ്. തീറ്റയും വെള്ളവും തേടി കാട്ടാനക്കൂട്ടം ജനവാസകേന്ദ്രത്തിലേക്കും മറ്റുമെത്തി കനത്ത നാശനഷ്ടമാണുണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.