നാടിനെ വിറപ്പിച്ച്​ കാട്ടാന; കൊട്ടിയൂരിൽ വീട്ടുമുറ്റത്ത്​ ആനയിറങ്ങി -VIDEO

കൊട്ടിയൂർ(കണ്ണൂർ): കാട്ടാനപ്പേടിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ്​ കൊട്ടിയൂർ പാൽചുരം നിവാസികൾ. രാപ്പകൽ വ്യത്യാസമില്ലാതെ പ്രദേശത്ത്​
കാട്ടാനകൾ സ്വൈര്യവിഹാരത്തിലാണ്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ പാൽചുരത്തെ വീട്ടുമുറ്റത്തും കാട്ടാനയെത്തി.

കൃഷിയിടത്തിലിറങ്ങിയ ആന വീട്ടുമുറ്റത്തുകൂടി റോഡിലേക്കിറങ്ങുകയായിരുന്നു. തുടർന്ന്​ കൊട്ടിയൂർ അമ്പായത്തോട് -തലപ്പുഴ 44-ാം മൈൽ റോഡിലൂടെ നടന്നു പോയി. ഷി​േൻറാ ഓളാട്ടുപുറം എന്നയാളുടെ വീടിനു മുന്നിലാണ് കാട്ടാന വന്നത്​. മരങ്ങൾക്കിടയിലൂടെ വന്ന്​ മുറ്റത്ത്​ നിർത്തിയിട്ട വാഹനങ്ങൾക്ക്​ സമീപത്തുകൂടെ പോകുന്നതി​​െൻറ ദൃശ്യങ്ങൾ ഇദ്ദേഹം വീടി​​െൻറ മുകളിൽ കയറി മൊബൈലിൽ പകർത്തി. 

Full View

പകൽ സമയത്തും കാട്ടാന ജനവാസ കേന്ദ്രത്തിലേക്ക് എത്തിയത് ജനങ്ങളെ ഏറെ പരിഭ്രാന്തരാക്കിയിരിക്കുകയാണ്. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ നിന്നെത്തുന്ന കാട്ടാനകളാണ് വിഹരിക്കുന്നത്​. ഈ മേഖലയിൽ നിരവധിപേർ കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞിട്ടുണ്ട്​.

Tags:    
News Summary - elephant kottiyoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.