കോതമംഗലം: കോട്ടപ്പടി, വേങ്ങൂർ, പിണ്ടിമന പഞ്ചായത്തുകളിലെ ജനങ്ങൾക്ക് ഭീക്ഷണിയായ കോട്ടപ്പാറ വനത്തിലെ കാട്ടാനക്കൂട്ടത്തെ മാറ്റിപ്പാര്‍പ്പിക്കാനുള്ള വനം വകുപ്പിൻറെ കര്‍മപദ്ധതിക്ക് തുടക്കമായി. മേഖലയിലെ ജനങ്ങളുടെ പ്രതിഷേധം ഭയന്ന് രഹസ്യനീക്കമാണ് വനം വകുപ്പ് നടത്തുന്നത്.
കോട്ടപ്പാറ വനമേഖലയില്‍ പെറ്റുപെരുകിയ കാട്ടാനക്കൂട്ടത്തെ പെരിയാറിന് മറുകരയിലുള്ള ഇടമലയാര്‍ കരിമ്പാനി വനത്തിലേക്ക് മാറ്റാനാണ് നീക്കം. ആധുനികവും പരമ്പരാഗതവുമായ മാര്‍ഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കർമപദ്ധതിയാണ് നടപ്പാക്കുന്നത്.

ഇരുനൂറോളം പരിശീലനം ലഭിച്ച ജീവനക്കാരെയും നാട്ടുകാരെയും 20 സംഘങ്ങളായിത്തിരിച്ചാണ് വനത്തിനുള്ളിലേക്ക് അയച്ചിരിക്കുന്നത്. 36 മണിക്കൂർ നീളുന്ന യജ്ഞത്തിനാണ് വനം വകുപ്പ് രൂപംകൊടുത്തത്. ആനകളെ ആനത്താരകളിലെത്തിക്കാൻ കടുവയുടെ അലര്‍ച്ച മെഗാഫോണ്‍ വഴി വലിയശബ്ദത്തില്‍ കേള്‍പ്പിക്കുക, തീപ്പന്തം എറിയുക, പാട്ടകൊട്ടുക തുടങ്ങി മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തും. ഇത്തരത്തിൽ ആനകളെ കൂട്ടത്തോടെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നീക്കം വനം വകുപ്പൻറെ ചരിത്രത്തില്‍ ആദ്യമാണ്.

തൃശൂര്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ മലയാറ്റൂര്‍ ഡി.എഫ്.ഒ, തുണ്ടം, കോടനാട് റേഞ്ച് ഓഫിസര്‍മാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഒഴിപ്പിക്കല്‍ പരിപാടിക്ക് കർമപദ്ധതി തയാറാക്കിയത്. പൊലീസ്, ആംബുലന്‍സ്, ഡോക്ടര്‍മാര്‍ തുടങ്ങി സര്‍വസന്നാഹങ്ങളും സജ്ജമാക്കിയശേഷമാണ് ‘കര്‍മസേന’ കാട്ടില്‍ പ്രവേശിച്ചിരിക്കുന്നത്. മുഴുവന്‍ ആനകളും കരിമ്പാനി കാട്ടിലെത്തിയെന്നുറപ്പാക്കിയ ശേഷെമ ദൗത്യസംഘം മടങ്ങൂ. ആനകള്‍ തിരികെ കോട്ടപ്പാറയിലേക്ക് എത്താതിരിക്കാൻ സോളാര്‍ കമ്പിവേലി സ്ഥാപിക്കുകയും സാധ്യമായ സ്ഥലങ്ങളില്‍ കിടങ്ങ് കുഴിക്കുകയും ചെയ്യും.

ജനവാസമേഖലയില്‍ കാട്ടാനശല്യം വർധിച്ചിരുന്നു. കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും വൻതോതിൽ കാര്‍ഷികവിളകള്‍ നശിപ്പിക്കുകയും ചെയ്തതോടെ  പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് ആനകെള കാടുമാറ്റാൻ തീരുമാനിച്ചത്. ഇതി​െൻറ ഭാഗമായി കോട്ടപ്പാറ വനത്തില്‍ വനം വകുപ്പ് നടത്തിയ സര്‍വേയില്‍ മുപ്പതോളം ആനകളെ കണ്ടെത്തിയിരുന്നു. ഇതില്‍ നാലെണ്ണം കുട്ടിയാനകളാണ്. പത്തുവര്‍ഷം മുമ്പാണ് കരിമ്പാനി വനത്തില്‍നിന്ന് കോട്ടപ്പാറ വനത്തിൽ ഏതാനും ആന എത്തിയത്. ഇവ പെറ്റുപെരുകിയതോടെ മേഖലയില്‍ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സ്ഥിതിയാണ്.

Tags:    
News Summary - elephant forest department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.