തൃശൂരിൽ കിണറ്റിൽ വീണ് കാട്ടാന ചരിഞ്ഞു

ഒല്ലൂർ (തൃശൂർ): മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ വീട്ടിലെ കിണറ്റിൽ കാട്ടാന അബദ്ധത്തിൽ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ രക്ഷാദൗത്യം നടക്കുകയായിരുന്നു.

എന്നാൽ ഇതിനിടെ ആനക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥർക്കടക്കം സംശയം തോന്നുകയും ചെയ്തതോടെ പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്. ഇതോടെ മണിക്കൂറുകളോളം നീണ്ട രക്ഷാദൗത്യമാണ് ഫലമില്ലാതായത്. കഴിയുന്നത് പോലെയെല്ലാം ആനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.

ഇനി ആനയുടെ ജഡം പുറത്തെടുക്കാനാണ് നീക്കം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്താണ് ആനയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയത്. പുലർച്ചെ ഒന്നോടെയാണ് ആന കിണറ്റിൽ വീണതെന്നാണ് വീട്ടുടമ അറിയിച്ചത്. പ്രദേശത്ത് ആനശല്യം രൂക്ഷമാണെന്നും സുരേന്ദ്രൻ പറയുന്നു. വീട്ടുകാർ ഉപയോഗിക്കുന്ന കിണർ തന്നെയാണിത്. അൽപം ആഴമുള്ള കിണറാണ്.

Tags:    
News Summary - Elephant fell into a well in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.