ആ​ന​ദി​നാ​ഘോ​ഷ​ത്തി​ന്​ ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന ആ​മ​ക്ക​ട

ഗജദിനാഘോഷം തേക്കടിയിൽ; കേന്ദ്ര വനം മന്ത്രി ഉദ്ഘാടനം ചെയ്യും

കു​മ​ളി: അ​ന്ത​ർ​ദേ​ശീ​യ ഗ​ജ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​ഗ​സ്റ്റ് 12ന് ​രാ​വി​ലെ 9.45ന് ​തേ​ക്ക​ടി​യി​ൽ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും.തേ​ക്ക​ടി​യി​ലെ വ​ന​ശ്രീ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി സ​ഹ​മ​ന്ത്രി അ​ശ്വി​നി കു​മാ​ർ ചൗ​ബി, സം​സ്ഥാ​ന വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, കേ​ന്ദ്ര​ത്തി​ലെ​യും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഉ​ന്ന​ത വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

രാ​ജ്യ​ത്തെ ആ​ന​ക​ളു​ടെ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച വി​ഡി​യോ പ്ര​ദ​ർ​ശ​ന​വും വി​വി​ധ പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും ന​ട​ക്കും. ഗ​ജ​ഗൗ​ര​വ് അ​വാ​ർ​ഡ് കേ​ന്ദ്ര വ​നം മ​ന്ത്രി വി​ത​ര​ണം ചെ​യ്യും. ഗ​ജ ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ത്സ​ര​ങ്ങ​ളി​​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും.

ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഫോ​റ​സ്റ്റ് ര​മേ​ശ് കെ. ​പാ​ണ്ട, സം​സ്ഥാ​ന ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഗം​ഗാ​സി​ങ്, മു​ഖ്യ വ​നം മേ​ധാ​വി ബെ​ന്നി​ച്ച​ൻ തോ​മ​സ്, സം​സ്ഥാ​ന വ​നം വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ സി​ൻ​ഹ, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഫോ​റ​സ്റ്റ് സി.​പി. ഗോ​യ​ൽ, കേ​ന്ദ്ര വ​നം സെ​ക്ര​ട്ട​റി ലീ​ന ന​ന്ദ​ൻ, ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി, വാ​ഴൂ​ർ സോ​മ​ൻ എം.​എ​ൽ.​എ, ചീ​ഫ് ക​ൺ​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ് പി.​പി. പ്ര​മോ​ദ് എ​ന്നി​വ​ർ സം​സാ​രി​ക്കും.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്​ ശേ​ഷം കേ​ന്ദ്ര വ​നം മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ്രോ​ജ​ക്ട്​ എ​ലി​ഫ​ൻ​റ് സ്റ്റി​യ​റി​ങ് ക​മ്മി​റ്റി യോ​ഗം ചേ​രും. തു​ട​ർ​ന്ന് നാ​ട്ടാ​ന​ക​ളു​ടെ പ​രി​പാ​ല​ന​വും ക്ഷേ​മ​വും സം​ബ​ന്ധി​ച്ച ക​മ്മി​റ്റി​യു​ടെ യോ​ഗ​വും ന​ട​ക്കും. പ്ര​ദേ​ശ​ത്തെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സം​വാ​ദം ന​ട​ത്തും. ആ​ദി​വാ​സി നൃ​ത്ത​വും അ​ര​ങ്ങേ​റും. സെ​ൻ​ട്ര​ൽ പ്രോ​ജ​ക്ട്​ എ​ലി​ഫ​ൻ​റ് മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച യോ​ഗം 13ന് ​ന​ട​ക്കും.

തേക്കടിയിൽ ആമയൊരുങ്ങി

കുമളി: ലോക ആന ദിനത്തോട് അനുബന്ധിച്ച് തേക്കടിയിൽ നടക്കുന്ന പരിപാടിക്കായി വിപുലമായ ഒരുക്കം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിമാരും രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ഉന്നത ഉദ്യോഗസ്ഥരെയും സ്വീകരിക്കുന്നതിനായി വലിയ ഒരുക്കമാണ് തേക്കടിയിൽ നടക്കുന്നത്. ഈമാസം 12നാണ് ലോക ഗജദിനം.

തേക്കടിയിലെ ബോർഡുകൾ, കെട്ടിടങ്ങൾ എന്നിവയെല്ലാം അറ്റകുറ്റപ്പണി നടത്തിയും പെയിന്‍റിങ് ജോലിചെയ്തും വൃത്തിയാക്കി. ഇതിനൊപ്പം വർഷങ്ങളായി അടഞ്ഞുകിടക്കുന്ന തേക്കടിയിലെ ആമക്കടയും കഴുകി വൃത്തിയാക്കി അധികൃതർ മോടിപിടിപ്പിച്ചു.തേക്കടിയിലെ കെ.ടി.ഡി.സി ഹോട്ടലുകൾ, വനശ്രീ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ആനദിനാചരണ പരിപാടികൾ. 

Tags:    
News Summary - elephant Day celebration in Thekkady; Union Forest Minister will inaugurate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.