Posted On
date_range Updated On
date_range അതിരപ്പിള്ളിയിൽ കാറിന് നേരെ കാട്ടാന ആക്രമണം; വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
തൃശൂർ: അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. ആനമല റോഡിൽ ആനക്കയം മേഖലയിലാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
തിങ്കളാഴ്ച വൈകുന്നേരം 6.30ഓടെയായിരുന്നു അപകടം. റോഡരികിൽ നിന്ന കാട്ടാന പാഞ്ഞെത്തി കാറിന്‍റെ ബോണറ്റിൽ ഇടിക്കുകയായിരുന്നു. ഉടൻ കാർ പിറകോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. എറണാകുളം സ്വദേശികളായിരുന്നു കാറിൽ ഉണ്ടായിരുന്നത്.
വാൽപാറയിൽനിന്ന് മലക്കപ്പാറ വഴി എറണാകുളത്തേക്ക് പോകുകയായിരുന്നു ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.