വൈ​ദ്യു​തി നി​ര​ക്ക്​: വ​ർ​ധ​ന നി​ർ​ദേ​ശ​ത്തി​ൽ യൂ​നി​റ്റി​ന്​ 17 പൈ​സ​യോ​ളം കു​റ​യ്​​ക്കേ​ണ്ടി​വ​രും

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ഇ.​ബി പെ​ൻ​ഷ​ൻ ഫ​ണ്ടി​ലേ​ക്ക്​ സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ട 407.2 കോ​ടി രൂ​പ ഉ​പ​ഭോ​ക്താ​​ക്ക​ളു​ടെ ചു​മ​ലി​ലേ​ക്ക്​ മാ​റ്റി​യ ന​ട​പ​ടി ഹൈ​കോ​ട​തി റ​ദ്ദാ​ക്കി​യ​തോ​ടെ വ​രാ​ൻ പോ​കു​ന്ന വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന​യു​ടെ തോ​ത്​ കു​റ​ഞ്ഞേ​ക്കും. യൂ​നി​റ്റി​ന്​ ശ​രാ​ശ​രി 40 പൈ​സ​യോ​ളം വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ കെ.​എ​സ്.​ഇ.​ബി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​തി​ൽ പെ​ൻ​ഷ​ൻ ഫ​ണ്ടി​ലേ​ക്കു​ള്ള വി​ഹി​തം ഒ​ഴി​വാ​കു​ന്ന​തോ​ടെ 16-17 പൈ​സ​യു​ടെ കു​റ​വ്​ വ​രേ​ണ്ട​താ​ണ്. വ്യ​വ​സാ​യ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ കേ​സി​ലാ​ണ്​ വി​ധി. ഇ​തോ​ടെ നി​ര​ക്ക്​ വ​ർ​ധ​ന പ്ര​ഖ്യാ​പി​ക്കാ​ൻ ക​മീ​ഷ​നു​ണ്ടാ​യി​രു​ന്ന ത​ട​സ്സം നീ​ങ്ങി.

പെ​ൻ​ഷ​ൻ ഫ​ണ്ടി​ലേ​ക്കു​ള്ള വി​ഹി​തം ഇ​തു​വ​രെ സ​ർ​ക്കാ​റാ​ണ്​ ന​ൽ​കി​വ​ന്നി​രു​ന്ന​ത്. നേ​ര​ത്തേ​യു​ണ്ടാ​യ ധാ​ര​ണ​യും അ​ങ്ങ​നെ​യാ​യി​രു​ന്നു. 2014, 18 വ​ർ​ഷ​ങ്ങ​ളി​ൽ വ​ന്ന റെ​ഗു​ലേ​ഷ​നു​ക​ൾ പ്ര​കാ​രം സ​ർ​ക്കാ​റാ​ണ്​ ഇ​ത്​ ന​ൽ​കി​യ​ത്. പ​ലി​ശ മാ​ത്ര​മാ​ണ്​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മു​ക​ളി​ൽ വ​ന്ന​ത്. എ​ന്നാ​ൽ, 2021ലെ ​റെ​ഗു​ലേ​ഷ​നി​ൽ ക​ര​ടി​ൽ ഇ​ത്​ സ​ർ​ക്കാ​ർ ബാ​ധ്യ​ത​യാ​യാ​ണ്​ കാ​ണി​ച്ചി​രു​ന്ന​തെ​ങ്കി​ലും പി​ന്നീ​ട്​ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മു​ക​ളി​ലേ​ക്ക്​ വ​ന്നു. സ​ർ​ക്കാ​റോ കെ.​എ​സ്.​ഇ.​ബി​യോ ഇ​ത്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ല. നി​യ​മ​പ്രാ​ബ​ല്യം വ​ന്ന​തോ​ടെ കെ.​എ​സ്.​ഇ.​ബി പ്ര​തീ​ക്ഷി​ത വ​ര​വ്​-​ചെ​ല​വ്​ ക​ണ​ക്കി​ൽ (എ.​ആ​ർ.​ആ​ർ) ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മു​ക​ളി​ലേ​ക്ക്​ വ​ന്ന​ത്. ഇ​തോ​ടെ കെ.​എ​സ്.​ഇ.​ബി പെ​ൻ​ഷ​നു​ള്ള മാ​സ്റ്റ​ർ ട്ര​സ്റ്റി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ (മു​ത​ൽ) ഇ​ന​ത്തി​ൽ 2037 വ​രെ ഓ​രോ വ​ർ​ഷ​വും 407.2 കോ​ടി വീ​തം ന​ൽ​കേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാ​റി​ന്​ ഒ​ഴി​വാ​യി. ആ ​തു​ക നി​ര​ക്ക്​ വ​ർ​ധ​ന​യി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കേ​ണ്ട സ്ഥി​തി​യാ​യി. 21-27 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ക​മീ​ഷ​ന്‍റെ ഈ ​​റെ​ഗു​ലേ​ഷ​ൻ വ്യ​വ​സ്ഥ​യാ​ണ്​ ഇ​പ്പോ​ൾ റ​ദ്ദാ​യ​ത്. ​

വൈ​ദ്യു​തി ബോ​ർ​ഡ്​ ക​മ്പ​നി​യാ​ക്കി​യ​പ്പോ​ഴാ​ണ്​ പെ​ൻ​ഷ​ൻ ഫ​ണ്ടി​ന്‍റെ കാ​ര്യ​ത്തി​ൽ ധാ​ര​ണ വ​ന്ന​ത്. 2013 വ​രെ പെ​ൻ​ഷ​നാ​യ​വ​ർ​ക്കും അ​പ്പോ​ൾ സ​ർ​വി​സി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും​ വ​രു​ന്ന പെ​ൻ​ഷ​ൻ ബാ​ധ്യ​ത​ക്കാ​യാ​ണ്​​ ഫ​ണ്ട്​ ഉ​ണ്ടാ​ക്കി​യ​ത്. അ​തി​ന്​ ശേ​ഷ​മു​ള്ള​വ​ർ​ക്ക്​ പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​നാ​ണ്. 2017ലാ​ണ്​ ഫ​ണ്ട്​ നി​ല​വി​ൽ​വ​ന്ന​ത്. റെ​ഗു​ലേ​ഷ​ൻ ക​മീ​ഷ​ന്‍റെ ഈ ​തീ​രു​മാ​ന​മാ​ണ്​ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്ത​ത്. ക​ഴി​ഞ്ഞ ജൂ​ണി​ൽ നാ​ല്​ വ​ർ​ഷ​ത്തെ വൈ​ദ്യു​തി നി​ര​ക്ക്​ വ​ർ​ധ​ന പ്ര​ഖ്യാ​പി​ക്കാ​നാ​ണ്​ ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ച​ത്. നി​യ​മ​ന​ട​പ​ടി വ​ന്ന​തോ​ടെ ഇ​ത്​ നീ​ട്ടി​വെ​ച്ചു. നി​ല​വി​ലെ നി​ര​ക്ക്​ സെ​പ്​​റ്റം​ബ​ർ 30 വ​രെ​യോ പു​തി​യ ഉ​ത്ത​ര​വ്​ വ​രു​ന്ന​തു​വ​രെ​യോ ക​മീ​ഷ​ൻ പ്രാ​ബ​ല്യ​ത്തി​ലാ​ക്കി. എ​ച്ച്.​ടി-​ഇ.​എ​ച്ച്.​ടി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​സോ​സി​യേ​ഷ​നാ​ണ്​ കേ​സി​ന്​ പോ​യ​തെ​ങ്കി​ലും എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും ഗു​ണം കി​ട്ടും വി​ധ​മാ​ണ്​ വി​ധി വ​ന്ന​ത്.

Tags:    
News Summary - Electricity tariff: 17 paise less per unit on increase And those who want to

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.