Posted On
date_range Updated On
date_range സുബിൽ കൃഷ്ണക്ക് ഇനി പഠിക്കാൻ വൈദ്യുതി വെട്ടം
Byline
കൊടുവള്ളി: പണിതീരാത്ത വീടിനകത്തിരുന്ന് മെഴുകുതിരി വെട്ടത്തിൽ പഠിച്ചുകൊണ്ടിരുന്ന സുബിൽ കൃഷ്ണക്ക് ഇനി വൈദ്യുതി വെട്ടത്തിലിരുന്ന് പഠിക്കാം. വാവാട് മൂഴിക്കുന്നുമ്മൽ സുരേഷിെൻറയും രജനിയുടെയും മകനും രാരോത്ത് ഗവ. മാപ്പിള ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയുമായ സുബിൽ കൃഷ്ണയാണ് വീട്ടിൽ വൈദ്യുതിയില്ലാതെ വിഷമിച്ചിരുന്നത്.
കൊടുവള്ളി കെ.എസ്.ഇ.ബി ഓഫിസിലെ ജീവനക്കാരാണ് വീട് സൗജന്യമായി വയറിങ് ചെയ്ത് വൈദ്യുതി എത്തിച്ചത്. കെ.എസ്.ഇ.ബി അസി. എൻജിനീയർ ഒ. പുഷ്പൻ സ്വിച്ച് ഓൺ നിർവഹിച്ചു. സീനിയർ സൂപ്രണ്ട് കൃഷ്ണനുണ്ണി, ഗോപീദാസ്, വിനീത് പ്രജോഷ്, ജാബിർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.