തടയാം വൈദ്യുതി അപകടങ്ങള്‍; വേണം മുന്‍കരുതല്‍

കാസർ​കോട്​: മഴക്കാലത്ത് വൈദ്യുതി അപകടങ്ങള്‍ കുറക്കാന്‍ പൊതുജനങ്ങള്‍ക്ക് കെ.എസ്.ഇ.ബിയുടെ നിർദേശങ്ങള്‍. പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ നിർദേശങ്ങള്‍ പാലിക്കണമെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

ഇൗ കാര്യങ്ങൾ ശ്രദ്ധിക്കാം

  • അപകടങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 1912, 9496010101 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം
  • വൈദ്യുതി ലൈന്‍/സർവിസ് വയര്‍ പൊട്ടി വീണുകിടക്കുന്നതുകണ്ടാല്‍ സ്പര്‍ശിക്കരുത്. ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഓഫിസില്‍ അറിയിച്ച് പൊട്ടിയ ലൈന്‍/സർവിസ് വയര്‍ ഓഫ് ചെയ്തുവെന്ന് ഉറപ്പുവരുത്താതെ അതിനടുത്തേക്ക് പോവുകയോ സ്പര്‍ശിക്കുകയോ അരുത്. 
  • ജനറേറ്റര്‍, ഇൻവർട്ടര്‍ മുതലായവ സ്ഥാപിക്കുമ്പോഴും വൈദ്യുതി സംബന്ധമായ അറ്റകുറ്റപ്പണികള്‍, നിർമാണ പ്രവര്‍ത്തനവേളയില്‍ വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ എന്നിവ അംഗീകൃത ഇലക്ട്രീഷ്യനെക്കൊണ്ട് മാത്രം ചെയ്യിപ്പിക്കുക. 
  • മിന്നല്‍ ഉള്ളപ്പോള്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ ഒഴിവാക്കണം. 
  • ശക്തമായ കാറ്റും മഴയും മിന്നലുമുള്ളപ്പോള്‍, വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. പ്ലഗില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും ഊരിയിടണം.
  • വൈദ്യുതി തൂണുകളിലും സ്‌റ്റേകളിലും കന്നുകാലികളെയോ അയയോ കെട്ടരുത്. 
  • വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹവസ്തുക്കള്‍ ഉപയോഗിച്ചുള്ള തോട്ടികള്‍/ ഏണികള്‍ എന്നിവ  ഉപയോഗിക്കരുത്. 
  • കാലവര്‍ഷക്കെടുതി മൂലം വൃക്ഷങ്ങളോ ശിഖരങ്ങളോ  വീണ് കമ്പികള്‍ താഴ്ന്നുകിടക്കാനും തൂണുകൾ ഒടിയാനും സാധ്യതയുണ്ട്. 
  • ഇത്തരത്തിലുള്ള അപകടങ്ങള്‍, മറ്റ് വൈദ്യുതി അപകടങ്ങള്‍ എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തൊട്ടടുത്ത കെ.എസ്.ഇ.ബി ഓഫിസില്‍ അറിയിക്കുകയോ 1912 എന്ന നമ്പറിലോ സുരക്ഷാ എമര്‍ജന്‍സി നമ്പറായ 9496010101ലോ  ബന്ധപ്പെടണം. 
  • കാലവര്‍ഷത്തിന് മുന്നോടിയായി, ലൈനിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും വീഴാറായതുമായ മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതിനും വൈദ്യുതി പുനഃസ്​ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരുമായി സഹകരിക്കണം.
Tags:    
News Summary - Electricity accident-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT