തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങൾ: എ.ഐ.എ.ഡി.എം.കെ -തൊപ്പി, ആള് ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് -സിംഹം, തൃണമൂല്‍ കോണ്‍ഗ്രസ് -പൂക്കളും പുല്ലും, ബി.ഡി.ജെ.എസ് -മണ്‍പാത്രം, സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍ -മണി, സി.എം.പി (സി.പി ജോണ്‍ വിഭാഗം-നക്ഷത്രം, കോണ്‍ഗ്രസ് (സെക്യുലര്‍) -കായ്ഫലമുള്ള തെങ്ങ്, ഡി.എം.കെ -ഉദയസൂര്യന്, ഐ.എൻ.എല്‍ -ത്രാസ്, ജനതാദള്‍ (യുനൈറ്റഡ്) -അമ്പ്
ജനാധിപത്യ കേരള കോണ്‍ഗ്രസ് -സ്കൂട്ടര്‍, കേരള കോണ്‍ഗ്രസ് (ബി) -ബസ്, കേരള കോണ്‍ഗ്രസ് (ജേക്കബ്) -ബാറ്ററി ടോര്‍ച്ച്, എൽ.ജെ.പി -ബംഗ്ലാവ്, മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുനൈറ്റഡ്) -ഫ്ലാഗ്, നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് -ഗ്ലാസ് ടംബ്ലര്‍, നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി -ക്ലോക്ക്, നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ശരദ്ചന്ദ്ര പവാര്‍ -ടര്‍ഹയൂതുന്ന പുരുഷന്, പി.ഡി.പി -ബോട്ട്, രാഷ്ട്രീയ ജനതാദള്‍ -റാന്തല്‍ വിളക്ക്, രാഷ്ട്രീയ ലോക് ദള്‍ പാര്‍ട്ടി -കൈപ്പമ്പ്, രാഷ്ട്രീയ ലോക് സമത പാര്‍ട്ടി -സീലിങ് ഫാന്‍, റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ -ഫുട്ബാള്‍, എസ്.പി -സൈക്കിള്‍, ശിവസേന (എസ്.എസ്) -വില്ലും അമ്പും, എസ്.ഡി.പി.ഐ -കണ്ണട, ട്വന്റി 20 പാര്‍ട്ടി -മാങ്ങ, വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ -ഗ്യാസ് സിലിണ്ടര്‍.
തിരുവനന്തപുരം: അതിർത്തി പുനർവിഭജനത്തിലൂടെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ഓരോ സ്ഥിരംസമിതിയിലുമുള്ള അംഗങ്ങളുടെ എണ്ണം പുതുക്കി നിശ്ചയിച്ചു. മുനിസിപ്പാലിറ്റി, കോർപറേഷൻ സ്ഥിരംസമിതി അംഗങ്ങളുടെ എണ്ണമാണ് പുനഃക്രമീകരിച്ചത്. പഞ്ചായത്തുകളിലേത് വൈകാതെ ഉണ്ടാകും. വാർഡ് പുനർനിർണയത്തിനുശേഷം മുനിസിപ്പാലിറ്റികളിൽ കുറഞ്ഞത് 26ഉം കൂടിയത് 53 വാർഡുമാണുള്ളത്.
26 വാർഡുള്ള മുനിസിപ്പാലിറ്റികളിൽ ധനകാര്യ സ്ഥിരംസമിതിയിൽ ചെയർപേഴ്സൺ ഉൾപ്പെടെ ഏഴ് അംഗങ്ങളുണ്ടാകും. വികസനം, ക്ഷേമം, ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരംസമിതികളിൽ ആറുവീതം അംഗങ്ങളാകും ഉണ്ടാകുക. വാർഡുകളുടെ എണ്ണം വർധിക്കുന്നത് അനുസരിച്ച് സ്ഥിരംസമിതിയുടെ അംഗബലവും കൂടും. 53 വാർഡുകളുള്ള മുനിസിപ്പാലിറ്റികളിൽ എല്ലാ സ്ഥിരംസമിതിയിലും 13 അംഗങ്ങൾ വീതമാകും.കോർപറേഷനുകളിൽ 56 മുതൽ 101 വരെ വാർഡുകളാണുള്ളത്.
56 വാർഡുള്ള കോർപറേഷനിൽ വിദ്യാഭ്യാസ സ്ഥിരംസമിതിയിൽ ആറ് അംഗങ്ങളും മറ്റ് സമിതികളിൽ ഏഴ് അംഗങ്ങളുമായിരിക്കും. 101 വാർഡുള്ള കോർപറേഷനിൽ ധനം, വികസനം, ക്ഷേമം, ആരോഗ്യം സമിതികളിൽ 13 അംഗങ്ങളും മരാമത്ത്, നഗരാസൂത്രണം, നികുതി, വിദ്യാഭ്യാസ സമിതികളിൽ 12 അംഗങ്ങളുമായിരിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷരുടെ സംവരണവും വൈകാതെ തീരുമാനിക്കും.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വനിത, പട്ടികജാതി, പട്ടികജാതി വനിത, പട്ടികവർഗം, പട്ടികവർഗ വനിത സംവരണങ്ങളാണ് നിശ്ചയിക്കുക. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനാണ് സംവരണം നിശ്ചയിക്കുന്നത്. രണ്ടുതവണ തുടർച്ചയായി അധ്യക്ഷസ്ഥാനം സംവരണമായ തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെ സംവരണം നിശ്ചയിക്കുന്നതോടെ കമീഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലേക്ക് കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.