Posted On
date_range Updated On
date_range വോട്ട് ചെയ്യാൻ പോകുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുഗമവുമാക്കുന്നതിനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയതായി ഇലക്ഷൻ കമീഷൻ അറിയിച്ചു. വോട്ട് ചെയ്യാനായി ബൂത്തിലേക്ക് പോകും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ ചിലതിതാണ്.
- രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് വോട്ടിങ്.
- മാസ്ക് ധരിക്കുക.
- സാമൂഹിക അകലം പാലിക്കുക (ക്യൂവില്‍ നില്‍ക്കുമ്പോളും മറ്റും വ്യക്തികളിൽ നിന്ന് 6 അടി സാമൂഹ്യ അകലം പാലിക്കണം)
- വോട്ട് ചെയ്യുന്നതിന് മുമ്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യുക.
- തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ഇന്ത്യൻ പാസ്പോർട്ട്,ഫോട്ടോ പതിച്ച പെൻഷൻ രേഖ തുടങ്ങിയ ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച രേഖകളിലേതെങ്കിലുമൊന്ന് കൈയിൽ കരുതണം.
- പോളിംഗ് ബൂത്തിൽ ഒപ്പിടാനായി സ്വന്തമായി പേന കരുതുക.
- കുട്ടികളെ ബൂത്തിലേക്ക് കൊണ്ടുപോകുന്നത് ഒഴിവാക്കുക.
- വോേട്ടഴ്സ് സ്ലിപ്പ് ലഭിച്ചവർ അത് കൈയിൽ കരുതുന്നത് വോട്ടിങ്ങ് എളുപ്പമാക്കും.
- വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ മടങ്ങിപ്പോകുക.
- കൊവിഡ് ബാധിച്ചവർക്കും ക്വാറന്‍റീനിൽ ഉള്ള വോട്ടര്‍മാര്‍ക്ക് വൈകിട്ട് ആറിനും ഏഴിനും ഇടയില്‍ പോളിംഗ് ബൂത്തില്‍ എത്തി വോട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.