പരാജയം വിലയിരുത്തി ഇടതുമുന്നണി, ന്യൂനപക്ഷ വോട്ടുകൾ ഒന്നായി; ഭൂരിപക്ഷ വോട്ടുകളും പോയി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ​ യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​യി ന്യൂ​ന​പ​ക്ഷ വോ​ട്ട്​ എ​കീ​ക​ര​ണ​മു​ണ്ടാ​യെ​ന്ന്​ ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്ത​ൽ. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ബാ​ങ്കി​ലെ ഈ ​മാ​റ്റം മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യാ​നോ ഇ​ട​പെ​ടാ​നോ മു​ന്ന​ണി​ക്കോ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ർ​ട്ടി​ക്കോ ക​ഴി​ഞ്ഞി​ല്ല. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട​ത്​ ഇ​നി​യെ​ങ്കി​ലും ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്ന അ​ഭി​പ്രാ​യ​വു​മു​ണ്ടാ​യി. മ​റു​ഭാ​ഗ​ത്ത്,​ ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തി​​ലെ വോ​ട്ടി​ൽ മു​ന്ന​ണി പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചെ​ങ്കി​ലും അ​വി​ടെ​യും വ​ലി​യ ​ചോ​ർ​ച്ച​യു​ണ്ടാ​യി.

ഇ​തി​ലൊ​രു പ​ങ്ക്​ ല​ഭി​ച്ച​ത്​ ബി.​ജെ.​പി​ക്കാ​ണ്. ഫ​ല​ത്തി​ൽ ന്യൂ​ന​പ​ക്ഷ-​ഭൂ​രി​പ​ക്ഷ വോ​ട്ടു​ക​ൾ ഒ​രു​പോ​ലെ കൈ​വി​ട്ട​താ​ണ്​ ക​ന​ത്ത പ​രാ​ജ​യ കാ​ര​ണ​മെ​ന്ന്​ ച​ർ​ച്ച​യി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന്​ പി​ന്നാ​ലെ ഭൂ​രി​പ​ക്ഷ വോ​ട്ടു​ക​ൾ ഒ​പ്പം​കൂ​ട്ടാ​ൻ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ അ​ക​ലാ​ൻ​ ഇ​ട​യാ​ക്കി. എ​ന്നാ​ൽ, ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​വാ​ദ​ങ്ങ​ളോ​ടെ ഇ​ത്ത​ര​ത്തി​ൽ പ്ര​തീ​ക്ഷ പു​ല​ർ​ത്തി​യി​രു​ന്ന ഭൂ​രി​പ​ക്ഷ വോ​ട്ടു​ക​ളും കൈ​വി​ട്ടു.

തു​ട​ർ​ച്ച​യാ​യി ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ഇ​ട​തു​മു​ന്ന​ണി സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന പ്ര​തീ​തി​യു​ണ്ടാ​യ​ത്​ നേ​ര​ത്തേ​ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും സി.​പി.​എം തി​രു​ത്തി​ന്​ ത​യാ​റാ​യി​ല്ലെ​ന്ന വി​മ​ർ​ശ​ന​മാ​ണ്​ സി.​പി.​ഐ ഉ​ന്ന​യി​ച്ച​ത്. ന്യാ​യീ​ക​രി​ക്കാ​നാ​കാ​ത്ത പ​രാ​മ​ർ​ശ​ങ്ങ​ൾ വെ​ള്ളാ​പ്പ​ള്ളി തു​ട​രു​മ്പോ​ഴും അ​തി​നെ​യെ​ല്ലാം മു​ന്ന​ണി നേ​താ​ക്ക​ൾ പി​ന്തു​ണ​ക്കു​ന്നു​വെ​ന്ന തോ​ന്ന​ൽ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വ്യാ​പ​ക​മാ​യു​ണ്ടാ​യി. ഇ​ത്​ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ തോ​തി​ൽ പ്ര​ഹ​ര​മേ​ൽ​പ്പി​ച്ചു. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ അ​ക​ൽ​ച്ച​ക്ക്​ ഇ​ത് പ്ര​ധാ​ന കാ​ര​ണ​മാ​ണ്. അ​തേ​സ​മ​യം, ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണ​മു​ണ്ടാ​യെ​ന്ന​ത്​ യോ​ഗ​ത്തി​ൽ അം​ഗീ​ക​രി​ക്കാ​ൻ ക​ൺ​വീ​ന​ർ ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ത​യാ​റാ​യി​ല്ല.

മാ​ധ്യ​മ​ങ്ങ​ൾ ശ​ക്​​ത​മാ​യി സ​ർ​ക്കാ​റി​നെ​തി​നെ നി​ല​കൊ​ണ്ട​താ​ണ്​ മ​റ്റൊ​രു പ്ര​ധാ​ന ഘ​ട​കം. 10​ വ​ർ​ഷ​ത്തെ വി​ക​സ​നം യു.​ഡി.​എ​ഫി​ൽ വ​ലി​യ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​നി​യൊ​രു ​ടേം ​കൂ​ടി ഇ​ട​തു​മു​ന്ന​ണി​ക്ക്​ ല​ഭി​ക്ക​രു​തെ​ന്ന നി​ല​പാ​ടി​ൽ യു.​ഡി.​എ​ഫ്​ ക​ർ​ശ​ന സ്വ​ഭാ​വ​ത്തി​ലാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ഇ​ട​തു​മു​ന്ന​ണി​യി​ലെ മാ​ത്ര​മ​ല്ല, പു​റ​ത്തു​ള്ള ജ​ന​ങ്ങ​ളെ​കൂ​ടി തു​റ​ന്ന മ​ന​സ്സോ​ടെ കേ​ട്ടെ​ങ്കി​ലേ തി​രു​ത്ത​ലു​ക​ൾ​ക്കും തി​രി​ച്ചു​വ​ര​വി​നും സാ​ധി​ക്കൂ​വെ​ന്ന വി​കാ​ര​മാ​ണ്​ യോ​ഗ​ത്തി​ൽ പൊ​തു​വി​ലു​ണ്ടാ​യ​ത്. ജ​ന​വി​ധി അം​ഗീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം എ​ന്തു​കൊ​ണ്ടാ​ണ്​ ഇ​ങ്ങ​നെ​യൊ​രു തോ​ൽ​വി​യെ​ന്ന് സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്ക​ണം. ഘ​ട​ക​ക​ക്ഷി​ക​ളു​ടെ ക​മ്മി​റ്റി​ക​ളെ മാ​ത്ര​മ​ല്ല, ജ​ന​ങ്ങ​ളു​ടെ പ്ര​തി​ക​ര​ണം കേ​ൾ​ക്കാ​നും ത​യാ​റാ​ക​ണം. എ​ല്ലാ അ​ഭി​പ്രാ​യ​ങ്ങ​ളും തു​റ​ന്നു​പ​റ​യാ​ൻ അ​വ​സ​ര​മു​ണ്ടാ​യാ​ലേ തി​രു​ത്ത​ലി​ലേ​ക്ക്​ പോ​കാ​നാ​കൂ. ഏ​റ്റ​വും അ​ടി​ത്ത​ട്ടി​ൽ​ത​ന്നെ വി​ല​യി​രു​ത്ത​ലു​ക​ൾ തു​ട​ര​ണം.

ക​ഴി​ഞ്ഞ ദി​വ​സം സി.​പി.​ഐ നേ​തൃ​യോ​ഗ​ത്തി​ൽ മു​ഖ്യ​മ​​ന്ത്രി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​ണ്ടാ​യെ​ങ്കി​ലും അ​ത്ത​രം വ്യ​ക്​​തി​പ​ര​മാ​യ വി​ർ​മ​ശ​ന​​ങ്ങ​ളൊ​ന്നും ബി​നോ​യ്​ വി​ശ്വം മു​ന്ന​ണി യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ച്ചി​ല്ല. ഓ​രോ ക​ക്ഷി​ക​ളും പ​രാ​ജ​യം പ​രി​ശോ​ധി​ച്ച​ശേ​ഷം ജൂ​ൺ 15ന്​ ​വി​ശ​ദ​മാ​യ യോ​ഗം ചേ​രും.

Tags:    
News Summary - Left Front assesses defeat, minority votes are united; majority votes are also gone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.