കോട്ടയം: രാജ്യസഭ, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുകളിലെ പാര്‍ട്ടി നിലപാട് ഇൗ മാസം 18ന് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി. പാർട്ടി സ്റ്റിയറിങ് കമ്മിറ്റി ചർച്ച ചെയ്താകും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുക. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ നിര്‍ണായകമാണ്. ഗൗരവമായി പാർട്ടി എല്ലാ വശങ്ങളും ആലോചിക്കും. ഇതിനുശേഷം തീരുമാനമെടുക്കും. തിരക്ക് കൂേട്ടണ്ട ആവശ്യമില്ല. ഉപതെരഞ്ഞെടുപ്പിന് വിജ്ഞാപനം വന്നിട്ടില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പിന്നീട് കേരള വനിത കോൺഗ്രസ് എം സംഘടിപ്പിച്ച വനിത സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.എം. മാണി, ഉപെതരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരിൽ വനിത കോൺഗ്രസ് പ്രവർത്തകർ പ്രചാരണത്തിന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. എത് മുന്നണിക്കുവേണ്ടി പ്രചാരണത്തിന് ഇറങ്ങണമെന്ന് പറയാതിരുന്ന അദ്ദേഹം നമ്മുടെ നമ്മുടെ ശക്തി കാണിച്ചുകൊടുക്കണമെന്നും പറഞ്ഞു. ചെങ്ങന്നൂരിൽ നമുക്ക് ഏറെ സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം എല്ലാവരും പോയി പ്രവർത്തിക്കണമെന്നും മാണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.