തിരുവനന്തപുരം: െതരഞ്ഞെടുപ്പ് കമീഷെൻറ അനുമതി വാങ്ങാതെ കലക്ടർമാരുടെ യോഗം വിളിച്ച തദ്ദേശസ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടാനും റിപ്പോർട്ട് നൽകാനും ചീഫ് സെക്രട്ടറിക്ക് മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർ ടീക്കാറാം മീണ നിർദേശം നൽകി.
ക്ലീൻ കേരള കമ്പനി വഴി മാലിന്യനിർമാർജന പ്ലാൻറുകൾ സ്ഥാപിക്കുന്നതിെൻറ സ്ഥലമെടുപ്പ് പുരോഗതി സംബന്ധിച്ച യോഗമാണ് തദ്ദേശസ്വയംഭരണ അഡീ. ചീഫ് സെക്രട്ടറി 23ന് ഓൺലൈനായി വിളിച്ച് കലക്ടർമാർക്ക് കത്തയച്ചത്. ഇത് മാതൃകാപെരുമാറ്റച്ചട്ടത്തിെൻറ ലംഘനമാണ്. െതരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽതന്നെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് പാലിക്കേണ്ട മാർഗനിർദേശങ്ങൾ വിശദമായി മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കും െതരഞ്ഞെടുപ്പ് കമീഷൻ നൽകിയിരുന്നു.
ജില്ല െതരഞ്ഞെടുപ്പ് ഓഫിസർമാരായ കലക്ടർമാർക്ക് െതരഞ്ഞെടുപ്പ് കമീഷെൻറ അനുമതിയില്ലാതെ നിർദേശങ്ങൾ നൽകരുതെന്ന് നേരേത്ത അഡീ.ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും മറ്റ് സെക്രട്ടറിമാർക്കും ചീഫ് സെക്രട്ടറി കത്ത് നൽകിയിരുന്നതായും മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. യോഗം വിളിക്കേണ്ടതോ നിർദേശം നൽകേണ്ടതോ ആയ അടിയന്തര സാഹചര്യമാണെങ്കിൽ അതിന് മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസറുടെ അനുമതി വാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.