ഒ​ന്ന​ങ്ങോ​ട്ടോ, ഒ​ന്നി​ങ്ങോ​ട്ടോ; ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ 52 മ​ണ്ഡ​ല​ങ്ങ​ൾ

തിരുവനന്തപുരം: 2021 നിയമസഭ തെരഞ്ഞെടുപ്പിൽ കുറഞ്ഞവോട്ടിന് കൈവിട്ട 52 മണ്ഡലങ്ങൾ ഇക്കുറി ഭരണം പിടിക്കാൻ നിർണായകം. കപ്പിനും ചുണ്ടിനുമിടയിൽ കൈമോശം വന്ന ഈ മണ്ഡലങ്ങൾ പിടിച്ചെടുക്കാനും നിലനിർത്താനുമുള്ള സൂക്ഷ്മ തന്ത്രങ്ങളുമായാണ് മുന്നണികൾ കളംനിറയുന്നത്. 140 മണ്ഡലങ്ങളിൽ 10,000ത്തിൽ താഴെ വോട്ടുകൾക്ക് വിജയിച്ച മണ്ഡലങ്ങൾ ഇക്കുറി ആർക്കൊപ്പം നിൽക്കും എന്നത് മുന്നണികളുടെ നെഞ്ചിടിപ്പേറ്റുന്നു. 16 മണ്ഡലങ്ങളിൽ 5,000ത്തിൽതാഴെ വോട്ടുകളാണ് വിധി നിർണയിച്ചത്.

33 മണ്ഡലങ്ങൾ ഇങ്ങനെ നഷ്ടപ്പെട്ടതിനെ തുടർന്ന് ഭരണം കൈവിട്ട യു.ഡി.എഫിനായിരുന്നു ഏറ്റവും വലിയ മോഹഭംഗം. 333 വോട്ടുകൾക്ക് തോറ്റ കുറ്റ്യാടി മുതൽ 9,282 വോട്ടിന് കൈവിട്ട മാനന്തവാടി വരെ ഇക്കൂട്ടത്തിലുണ്ട്. പിന്നീട് ഉപതെരഞ്ഞെടുപ്പിലൂടെ പുതുപ്പള്ളിയിൽ ഭൂരിപക്ഷം ഉയർത്തി. 2,700 വോട്ടിന് കൈവിട്ട നിലമ്പൂർ പിന്നീട് ആര്യാടൻ ഷൗക്കത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു. ഭൂരിപക്ഷവുമുയർത്തി.

16 മണ്ഡലങ്ങളാണ് കുറഞ്ഞ മാർജിനിൽ ഇടതുമുന്നണിയെ കൈവിട്ടത്. ഇതിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടുകൾക്ക് കൈമോശം വന്ന പെരിന്തൽമണ്ണ മുതൽ 7491 വോട്ടിന് ആർ.എം.പിയെ നിയമസഭയിലെത്തിച്ച വടകര വരെ ഉൾപ്പെടുന്നു. എൻ.ഡി.എക്ക് മൂന്ന് മണ്ഡലങ്ങളാണ് കുറഞ്ഞ വോട്ടിൽ ആദ്യജയം അകന്നത്.

മൂന്നാം തവണ അധികാരത്തിലെത്തുക എന്നത് വലിയ രാഷ്ട്രീയ നേട്ടമാണെന്നതിനാൽ ഇതിന് വേണ്ടി വിയർപ്പൊഴുക്കുകയാണ് ഇടതുമുന്നണി. ഇനി പരാജയപ്പെട്ടാൽ മുന്നണി സംവിധാനത്തിന്‍റെ അടിത്തറയിളകുമെന്ന തിരിച്ചറിവിൽ നേരിയ വോട്ടിന് നഷ്ടപ്പെട്ട മണ്ഡലങ്ങൾ തിരിച്ചുപിടിക്കൽ യു.ഡി.ഫിന് ഭരണത്തിലെത്താൻ അനിവാര്യമാണ്.

കു​റ​ഞ്ഞ​ വോ​ട്ടി​ന്​ എ​ൽ.​ഡി.​എ​ഫി​ന്​ ​ന​ഷ്ട​പ്പെ​ട്ട മ​ണ്ഡ​ല​ങ്ങ​ൾ

പെ​രി​ന്ത​ൽ​മ​ണ്ണ: 38

തൃ​പ്പൂ​ണി​ത്തു​റ: 992

ചാ​ല​ക്കു​ടി: 1,057

പെ​രു​മ്പാ​വൂ​ർ: 2,899

പേ​രാ​വൂ​ർ: 3,172

ക​ടു​ത്തു​രു​ത്തി: 4,256

കു​ണ്ട​റ: 4454

ക​ൽ​പ്പ​റ്റ: 5,470

മ​ണ്ണാ​ർ​ക്കാ​ട്​: 5870

മൂ​വാ​റ്റു​പു​ഴ: 6,161

മ​ങ്ക​ട: 6,246

കൊ​ടു​വ​ള്ളി: 6,344

തി​രൂ​ർ: 7,214

വ​ട​ക​ര: 7,491

പു​തു​പ്പ​ള്ളി: 9,044

തി​രൂ​ര​ങ്ങാ​ടി: 9,578

എ​ൻ.​ഡി.​എ​ക്ക്​

ന​ഷ്ട​പ്പെ​ട്ട മ​ണ്ഡ​ല​ങ്ങ​ൾ

മ​ഞ്ചേ​ശ്വ​രം: 745

നേ​മം: 3949

പാ​ല​ക്കാ​ട്​: 3,859

കു​റ​ഞ്ഞ വോ​ട്ടി​ന്​ യു.​ഡി.​എ​ഫി​ന്​ ന​ഷ്​​ട​പ്പെ​ട്ട മ​ണ്ഡ​ല​ങ്ങ​ൾ 

കു​റ്റ്യാ​ടി: 333

തൃ​ശൂ​ർ: 946

താ​നൂ​ർ: 985

ച​വ​റ: 1,096

റാ​ന്നി: 1,285

ക​ണ്ണൂ​ർ: 1,745

പീ​രു​മേ​ട്: 1,835

കൊ​ല്ലം: 2,072

ത​വ​നൂ​ർ: 2,564

നി​ല​മ്പൂ​ർ: 2,700

കു​ന്ന​ത്തു​നാ​ട്: 2,715

അ​ടൂ​ർ: 2,919

കു​ന്ന​ത്തൂ​ർ: 3,009

തൃ​ത്താ​ല: 3,016

നാ​ദാ​പു​രം: 4,036

തി​രു​വ​മ്പാ​ടി: 4,643

അ​രു​വി​ക്ക​ര: 5,046

കു​ട്ട​നാ​ട്: 5,516

ഇ​ടു​ക്കി: 5,573

ഇ​രി​ങ്ങാ​ല​ക്കു​ട: 5,949

ച​ങ്ങ​നാ​ശ്ശേ​രി: 6141

അ​ഴീ​ക്കോ​ട്: 6141

ചേ​ർ​ത്ത​ല: 6,148

കാ​യം​കു​ളം: 6,298

കോ​ത​മം​ഗ​ലം: 6,605

അ​രൂ​ർ: 7,013

തി​രു​വ​ന​ന്ത​പു​രം: 7,089

ദേ​വി​കു​ളം: 7,848

വൈ​പ്പി​ൻ: 8,201

കൊ​യി​ലാ​ണ്ടി: 8,472

കോ​ന്നി: 8,508

മാ​ന​ന്ത​വാ​ടി: 9,282

കൂ​ത്തു​പ​റ​മ്പ്: 9,541

Tags:    
News Summary - 52 Constituencies Witnessing Intense Battles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.