തന്‍റെ ഗതികേട് മറ്റാർക്കും വരരുത്; ഇത്രയും മോശം പൊലീസിനെ കണ്ടിട്ടില്ല -എൽദോ എബ്രഹാം

കൊച്ചി: സംസ്ഥാന പൊലീസിനെതിരെ രൂക്ഷവിമർശനവുമായി വീണ്ടും സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാം. ഇത്രയും മോശം പൊലീസിനെ കണ്ട ിട്ടില്ലെന്ന് എൽദോ എബ്രഹാം ആരോപിച്ചു. ഫോണിൽ വിളിക്കുമ്പോൾ "എം.എൽ.എ ആണെങ്കിൽ കൈയ്യിൽവെച്ചാൽ മതി" എന്നാണ് പൊലീസ് പറഞ്ഞത്. തന്‍റെ ഗതികേട് മറ്റാർക്കും വരരുത്. പൊലീസിന്‍റെ ഭാഷ വളരെ മോശമാണെന്നും ഇത്തരത്തിലുള്ള പൊലീസ് ഉണ്ടാകു മോ എന്നും എൽദോ എബ്രഹാം ചോദിച്ചു.

തന്‍റെ മണ്ഡലമായ മൂവാറ്റുപ്പുഴയിൽ മാത്രം 11 തവണ സി.പി.ഐക്ക് പൊലീസുമായി യുദ്ധം ചെയ്യേണ്ടി വന്നു. പഞ്ചായത്തംഗം അടക്കമുള്ള ജനപ്രതിനിധികൾ വിളിക്കുമ്പോൾ പൊലീസിന് മാന്യമായി പെരുമാറാൻ കഴിയാത്തത് മോശമാണ്. മറ്റ് മേഖലകൾ നന്നായാലും പൊലീസ് മോശമായാൽ എല്ലാം ഇല്ലാതാകും. എം.എൽ.എമാർ പ്രതിപക്ഷമായാലും ഭരണപക്ഷമായാലും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും എൽദോ എബ്രഹാം വ്യക്തമാക്കി.

റിപ്പോർട്ട് ഉടൻ
കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ എം.​എ​ൽ.​എ എ​ൽ​ദോ എ​ബ്ര​ഹാ​മി​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ക​ല​ക്​​ട​ർ വെ​ള്ളി​യാ​ഴ്ച​യോ ശ​നി​യാ​ഴ്ച​യോ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എം.​എ​ൽ.​എ​യു​മാ​യി ഒ​രു​വ​ട്ടം​കൂ​ടി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും വി​വ​ര​ങ്ങ​ൾ ആ​രാ​യും. തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി സ​മ​യം അ​നു​വ​ദി​ച്ച​ത്. ചി​കി​ത്സ​യി​ലി​രു​ന്ന എം.​എ​ൽ.​എ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ആ​ശു​പ​ത്രി വി​ട്ടു. 10 ദി​വ​സ​ത്തെ വി​ശ്ര​മ​മാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Eldho Abraham MLA to Kerala Police -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.