Posted On
date_range Updated On
date_range വാഹനാപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു; ഒന്നാം തീയതി തളിപ്പുഴയിലാണ് അപകടമുണ്ടായത്
വൈത്തിരി: ദേശീയപാതയിൽ ഈ മാസം ഒന്നാം തീയതി തളിപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിലായിരുന്ന വയോധിക മരണപ്പെട്ടു. കേണിച്ചിറ വാളവയൽ സ്വദേശി മോഹനന്‍റെ ഭാര്യ സുജാത(61)യാണ് ഇന്നലെ ചികിത്സയിലിരിക്കെ മേപ്പടിയിലെ സ്വകര്യ ആശുപത്രിയിൽ മരണപ്പെട്ടത്.
തളിപ്പുഴ വളവിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ എ.ടി.എമ്മിലേക്കുള്ള പണവുമായി പോകുകയായിരുന്ന സെക്യൂരിറ്റി വാനിലിടിക്കുകയായിരുന്നു. വാനിന്‍റെ പിന്നിൽ കെ.എസ്.ആർ.ടി.സി ബസും ഇടിച്ചു.
കാറിൽ സുജാതയോടൊപ്പമുണ്ടായിരുന്ന മക്കളായ സൗമ്യ, സന്ദീപ് എന്നിവർക്കും പരിക്കേറ്റിരുന്നു. സുജേഷ്, പ്രിയ എന്നിവരാണ് മരുമക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.