ഒറ്റപ്പാലം: ജീവനൊടുക്കാൻ റെയിൽ പാളത്തിൽ കിടന്ന വയോധികന് പുനർജൻമം. ട്രെയിൻ കടന്നുപോയതിനു പിറകെ നിസ്സാര പരിക്കുകളോടെ, തിരുവില്വാമല സ്വദേശിയായ 70 കാരൻ ജീവിതത്തിലേക്ക് നടന്നുകയറി.
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ അപ് ലൈനിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. പ്ലാറ്റ്ഫോമിലേക്ക് വരുകയായിരുന്ന ഗുഡ്സ് ട്രെയിനിനു മുന്നിലെ പാളത്തിലാണ് ഇദ്ദേഹം കിടന്നത്. എന്നാൽ, ദേഹത്ത് സ്പർശിക്കാതെയാണ് ട്രെയിൻ പാലക്കാട് ഭാഗത്തേക്ക് കടന്നുപോയത്. മെറ്റലിൽ ഉരസിയ പരിക്ക് മാത്രമാണുള്ളത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.