ദുരൂഹ സാഹചര്യത്തില്‍ വയോധിക വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍

ആമ്പല്ലൂര്‍: ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അളഗപ്പനഗര്‍ എരിപ്പോട് ഇല്ലിക്കല്‍ അനിരുദ്ധന്റെ ഭാര്യ രാധയാണ് (69) മരിച്ചത്. വായില്‍ തുണി തിരുകിയും, കൈകള്‍ കൂട്ടികെട്ടിയ നിലയിലുമാണ് മൃതദേഹം.

രാത്രി കൊച്ചുമകളോടൊപ്പം ഉറങ്ങാന്‍ കിടന്നിരുന്ന രാധയെ രാവിലെ കാണാതായതിനെതുടര്‍ന്ന നടത്തിയ ആന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതുക്കാട് അഗ്നിശമന സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. ഭര്‍ത്താവും മകനും ഉള്‍പ്പടെ ആറ് പേര്‍ വീട്ടിലുണ്ടായിരുന്നു. വീടിനോട് വളരെ അടുത്താണ് കിണര്‍.

മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൈപ്പത്തികള്‍ ചേര്‍ത്തുള്ള കെട്ട് സ്വയം കെട്ടിയതാകാമെന്നാണ് പൊലീസ് പറയുന്നത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുതുക്കാട് പൊലീസ് നടപടി സ്വീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.