അനിയനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ജ്യേഷ്ഠൻ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: അനിയനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജ്യേഷ്ഠനെ അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് കോലച്ചിറയിൽ വീട്ടിൽ റൂബിൻ എസ് (34) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി 9ഓടെയാണ് സംഭവം. റൂബിൻ വീട്ടിലെത്തി അമ്മയുമായി വാക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ഇളയ സഹോദരൻ കാണുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ ഇവർ തമ്മിലായി വാക്കേറ്റം. തുടർന്ന് റൂബിൻ മുറിയിലെ ടീപ്പോയുടെ കാൽ ഇളക്കിയെടുത്ത് ആക്രമിക്കുകയും, അടുക്കളയിൽനിന്നും കത്രിക എടുത്ത് വന്ന് കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഒ നിർമ്മൽ ബോസ്, എ.എസ്.ഐ അനീഷ്, സി.പി.ഓമാരായ ബിനോ, ഹുസൈൻ, അഭിലാഷ്, ബിനോയ് മോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Tags:    
News Summary - elder brother who tried to stab his brother arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.