നരബലി കേസിലെ ഷാഫി 75കാരിയെ പീഡിപ്പിച്ച് ജാമ്യത്തിലിറങ്ങിയത് കഴിഞ്ഞ വർഷം

കോലഞ്ചേരി: ഇലന്തൂർ നരബലിക്ക് പിന്നിലെ പ്രതി മുഹമ്മദ് ഷാഫിയെക്കുറിച്ച് വാർത്തകൾ പുറത്തുവരുമ്പോൾ രണ്ടുവർഷം മുമ്പുള്ള ക്രൂരതയുടെ നടുക്കം വിട്ടുമാറാതെ കോലഞ്ചേരി പാങ്കോട്. 75 വയസ്സ് പ്രായമുള്ള ദലിത് വയോധികയെ പീഡനത്തിന് ഇരയാക്കിയായിരുന്നു അന്ന് ഇയാളുടെ ക്രൂരത. 2020 ആഗസ്റ്റ് രണ്ടിനായിരുന്നു സംഭവം. ആഗസ്റ്റ് നാലിന് പിടിയിലായ ഇയാൾ ഒരു വർഷം മുമ്പാണ്​ ജാമ്യത്തിലിറങ്ങിയത്​.

ചെമ്പറക്കിയിൽ താമസിച്ചിരുന്ന ഇയാൾ പുണെയിൽനിന്ന് സവാള ലോഡുമായി പെരുമ്പാവൂരിൽ എത്തിയശേഷം അനാശാസ്യത്തിനായി സ്ത്രീകൾക്ക് വേണ്ടി നടത്തിയ അന്വേഷണമാണ് അന്ന് വയോധികയിലേക്കെത്തിച്ചത്. പരിചയക്കാരിയായ പാങ്കോട് സ്വദേശിനി ഓമനയാണ് ഇതിനായി ഇയാളെ സഹായിച്ചത്. മദ്യലഹരിയിലായിരുന്ന ഇയാൾ അവരെ പീഡിപ്പിച്ചു.

എതിർത്തപ്പോൾ കീഴ്​പ്പെടുത്താൻ ഓമനയും സഹായിച്ചു. ഇതിനുശേഷം വീട്ടിലെത്തിയ ഓമനയുടെ മകൻ മനോജ്, ഷാഫിയെ അടിച്ചോടിക്കുകയും വയോധികയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഷാഫി ഒന്നാം പ്രതിയും മനോജ് രണ്ടാം പ്രതിയും ഓമന മൂന്നാം പ്രതിയുമാണ്. ഒരു മാസത്തോളം നടത്തിയ ചികിത്സക്കൊടുവിലാണ് വയോധിക ജീവിതത്തിലേക്ക് തിരികെ എത്തിയത്.

Tags:    
News Summary - Elanthoor human sacrifices Mastermind Shafi rape case accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.