കൊട്ടാരക്കര: നായ് ഓടിച്ചതിനെ തുടർന്ന്, എട്ടുവയസ്സുകാരൻ കാൽവഴുതി കനാലിൽ വീണുമരിച്ചു. സദാനന്ദപുരം കെ.ഐ.പി കനാലിൽ വീണ്, നിരപ്പുവിള അനീഷ് ഭവനിൽ അനീഷ്-ശാരി ദമ്പതികളുടെ മകൻ യാദവാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു അപകടം.
കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാരും തുടർന്ന് ഫയർ ഫോഴ്‌സും സംഭവസ്ഥലത്തെത്തി കുട്ടിയെ എടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: കൃഷ്ണ. കൊട്ടാരക്കര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.