Posted On
date_range Updated On
date_range ട്വന്‍റി-20 പിടിക്കുന്ന 10ൽ എട്ട് വോട്ടും യു.ഡി.എഫിൽ നിന്ന്; ജയസാധ്യതയെ ബാധിക്കും -ഹൈബി ഈഡൻ
എറണാകുളം: എറണാകുളം ജില്ലയിലെ ട്വന്‍റി-20യുടെ സാന്നിധ്യം യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന പ്രസ്താവനയുമായി ഹൈബി ഈഡൻ എം.പി. ട്വന്‍റി-20 പിടിക്കുന്ന 10ൽ എട്ട് വോട്ടുകളും യു.ഡി.എഫിൽ നിന്നാകുമെന്ന് ഹൈബി ഈഡൻ പറഞ്ഞു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ഹൈബിയുടെ പ്രതികരണം.
ട്വന്‍റി-20യുടെ സാന്നിധ്യം യു.ഡി.എഫ് വിജയത്തെ ബാധിക്കും. കോൺഗ്രസ് ശക്തിപ്പെട്ടില്ലെങ്കിൽ അരാഷ്ട്രീയ സംഘടനകൾ നേട്ടമുണ്ടാക്കുമെന്നും ഹൈബി ഈഡൻ പറഞ്ഞു. എറണാകുളം ജില്ലയിലെ എട്ട് മണ്ഡലങ്ങളിലാണ് ട്വന്‍റി-20 മത്സരിക്കുന്നത്.
കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ മത്സരിക്കുന്ന പാർട്ടി ഇരു മുന്നണികൾക്കും ഒരു പോലെ വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.