ആർ.എസ്.എസ് വിദ്വേഷ മുദ്രാവാക്യം; എട്ടുപേർകൂടി അറസ്റ്റിൽ

പാലക്കാട്: സം​ഘ്പ​രി​വാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൊ​പ്പ​ത്ത് ന​ട​ന്ന പ്രകടനത്തിൽ മു​സ്‍ലിം സ​മു​ദാ​യ​ത്തി​നെ​തി​രെ പ്ര​കോ​പ​ന​പ​ര​മാ​യി മു​ദ്രാ​വാ​ക്യം വി​ളി​ച്ച സംഭവത്തിൽ എട്ടുപേർകൂടി അറസ്റ്റിൽ. സം​ഭ​വ​ത്തി​ൽ മു​പ്പ​തോ​ളം ആ​ർ.​എ​സ്.​എ​സ്, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കൊ​പ്പം പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. മൂന്നുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ബി.ജെ.പി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എടപ്പലം സാകേതത്തിൽ രാംദാസ് (61), ആർ.എസ്.എസ് കൊപ്പം ഖണ്ഡ് സഹ കാര്യവാഹക് കുലുക്കല്ലൂർ പള്ളത്ത് വീട്ടിൽ സുധീഷ് (39), കുഞ്ഞൻ നായർ, ആർ.എസ്.എസ് മുളയങ്കാവ് മണ്ഡലം വിദ്യാർഥി പ്രമുഖ് കുലുക്കല്ലൂർ ചാക്കാലത്തോടി ഹരിനാരായണൻ (32), ആർ.എസ്.എസ് ചെറുകോട് മണ്ഡലം ശാരീരിക് പ്രമുഖ് ചെറുകോട് പുന്നശ്ശേരി വീട്ടിൽ അഭിലാഷ് (29), കുലുക്കല്ലൂർ പഞ്ചായത്ത് എസ്.സി മോർച്ച സെക്രട്ടറി മുളയങ്കാവ് കുന്നത്ത് വീട്ടിൽ ദേവദാസ് (48), ആർ.എസ്.എസ് കൊപ്പം ഖണ്ഡ് കാര്യവാഹക് മുളയങ്കാവ് കളപ്പറമ്പിൽ വീട് ശിവനാരായണൻ (42), എറയൂർ കരിമ്പന തോട്ടത്തിൽ ദിലീപ് (32), കുലുക്കല്ലൂർ ആർ.എസ്.എസ് ശാഖ സേവ പ്രമുഖ് കുലുക്കല്ലൂർ പള്ളിയാലിൽ ഗോപകുമാർ (40) എന്നിവരാണ് അറസ്റ്റിലായത്.

വി​ദ്വേ​ഷ മു​ദ്രാ​വാ​ക്യം വി​ളി​ച്ച് മ​ത​സ്പ​ർ​ധ​യും ല​ഹ​ള​യു​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചുവെന്നാണ് കേസ്. കേ​സി​ൽ മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ട്ടാ​മ്പി മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ൽ വി​ള​യൂ​ർ ന​ൽ​കി​യ കേ​സി​ലാ​ണ് ന​ട​പ​ടി.

ബി.​ജെ.​പി പ​ട്ടാ​മ്പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കൂ​രാ​ച്ചി​പ്പ​ടി എ​സ്.​ജി. ന​ഗ​ർ ക​ള​രി​ക്ക​ൽ ബാ​ബു (45), കൊ​പ്പം ഖ​ണ്ഡ് വി​ദ്യാ​ർ​ഥി പ്ര​മു​ഖ് തൃ​ത്താ​ല കൊ​പ്പം മ​ഠ​ത്തി​ൽ​തൊ​ടി വീ​ട് സി​ജി​ൽ (29), വ​ല്ല​പ്പു​ഴ ചെ​റു​കോ​ട് ചോ​ല​യി​ൽ വ​ലി​യ വീ​ട് രോ​ഹി​ത് (27) എ​ന്നി​വ​രൊണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മ​ണി​പ്പൂ​ർ ക​ലാ​പ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​സ​ർ​കോ​ട്ട് മു​സ്‍ലിം ലീ​ഗ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ ജാ​ഥ​യി​ൽ വിളിച്ച മു​ദ്രാ​വാ​ക്യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കൊ​പ്പ​ത്ത് പ്ര​ക​ട​നം ന​ട​ന്ന​ത്. 

Tags:    
News Summary - Eight more arrest in RSS koppam hate slogan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.