ഇന്ന്​ ചെറിയ പെരുന്നാൾ

കോ​ഴി​ക്കോ​ട്: വ്ര​താ​നു​ഷ്​​ഠാ​ന​ത്തി​ലൂ​ടെ നേ​ടി​യെ​ടു​ത്ത ആ​ത്മ​വി​ശു​ദ്ധി​യു​മാ​യി കേ​ര​ള മു​സ്​​ലിം​ക​ൾ വെ​ള്ളി​യാ​ഴ്​​ച​ ​ഇൗ​ദു​ൽ ഫി​ത്ർ (ചെ​റി​യ പെ​രു​ന്നാ​ൾ) ആ​ഘോ​ഷി​ക്കുന്നു. വ്രതം നല്‍കിയ ആത്മീയ കരുത്തും ദേഹേച്ഛയെ അതിജീവിക്കാനുള്ള ശേഷിയുമായാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. മസ്ജിദുകളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്കാരങ്ങള്‍ നടന്നു. എന്നാൽ സംസ്ഥാനത്തിന്‍റെ വിവിധ ജില്ലകളിൽ കാലാവസ്ഥ പ്രതികൂലമായതിനാല്‍ സംയുക്ത ഈദ്ഗാഹുകള്‍ പലയിടത്തും ഒഴിവാക്കിയിട്ടുണ്ട്.

കോഴിക്കോട് ജെ.ഡി.റ്റിയിൽ നടന്ന ഈ ഗാഹ്: ഫോട്ടോ: പി. അഭിജിത്ത്
 

കൊച്ചി കടവന്ത്ര സലഫി ജുമാ മസ്ജിദില്‍ നടന്ന ഈദ് ഗാഹില്‍ ഇമാം മുഹമ്മദ് സുല്ലമി നമസ്ക്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. നടൻ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും കടവന്ത്ര സലഫി ജുമാ മസ്ജിദിലെ പെരുന്നാൾ  നമസ്ക്കാരങ്ങളിൽ പങ്കെടുത്തു. കോഴിക്കോട് മര്‍‌കസ് പള്ളി, തടമ്പാട്ടുതാഴം ജുമ അത്ത് പള്ളി, പാളയം മുഹയുദ്ദീന്‍ പള്ളി എന്നിവിടങ്ങളിലാണ് പെരുന്നാള്‍ നമസ്കാരം നടന്നത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ പാളയം ഇമാം വി പി സുഹൈബ് മൌലവിയുടെ നേതൃത്വത്തിലായിരുന്നു ഈദ് ഗാഹ്. വർഗീയതയെ പ്രതിവർഗീയത കൊണ്ടല്ല സഹനം കെണ്ടാണ് പ്രതിരോധിക്കേണ്ടതെന്ന് പാളയം ഇമാം പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. 

കലാപം സൃഷ്ടിച്ചു കൊണ്ട്​ രാജ്യത്ത് ധ്രുവീകരണം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. ബാബറി മസ്ജിദ് തകർത്തതിനേക്കാൾ വലിയ ക്രൂരതയാണ് കഠ്വയിൽ പിഞ്ചോമനയോട് ചെയ്തത്. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാവണമെന്നും പാളയം ഇമാം പറഞ്ഞു. മഴ മൂലം മിക്കയിടങ്ങളിലും പള്ളികളിലാണ് പെരുന്നാള്‍ നമസ്കാരം നടന്നത്.

കേരളത്തിനൊപ്പം ഗള്‍ഫിലും ഇന്ന് തന്നെയാണ് പെരുന്നാളോഘോഷിക്കുന്നത്. റമദാൻ മാസം ഒന്നിച്ച്​ ആരംഭിച്ച്​ അനുഷ്​ഠിച്ചതു പോലെ ഇൗദുൽഫിത്തറും കേരളവും ഗൾഫ്​ രാജ്യങ്ങളും ഒരേ ദിവസം ആഘോഷിക്കും. സൗദി, യു.എ.ഇ,ഖത്തർ, ബഹ്​റൈൻ, ഒമാൻ, കുവൈത്ത്​ തുടങ്ങി എല്ലാ ഗൾഫ്  രാജ്യങ്ങളിലും വെള്ളിയാഴ്​ചയാണ്​ ചെറിയപെരുന്നാൾ. 

 

 


 

 

Tags:    
News Summary - eid ul fitr tomorrow in kerala- kerala news, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.