വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ മയക്കുവെടി വെക്കാൻ നീക്കം

മാനന്തവാടി: വയനാട്ടിലെ ജനവാസ മേഖലയിലിറങ്ങിയ കരടിയെ മയക്കുവെടിവെച്ച് പിടികൂടാൻ ശ്രമം തുടങ്ങി. തരുവണ കരിങ്ങാരിയിൽ നെൽപാടത്തിനടുത്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന കരടിയെ പടക്കം പൊട്ടിച്ച് പുറത്ത് ചാടിച്ചിരുന്നു.

തുടർന്ന് സമീപത്തെ തോട്ടത്തിലെത്തിലേക്ക് ഓടിപോയ കരടിയെ കണ്ടെത്താനായിരുന്നില്ല. വയനാട് നോർത്ത്, സൗത്ത് ഡിഎഫ്ഒമാർ തരുവണ കരിങ്ങാരിയിലെത്തി പരിശോധന നടത്തി.കരടിയെ മയക്കുവെടി വെച്ച് പിടികൂടാനാണ് നീക്കം. ഇതിനായ പ്രത്യേക സംഘം സ്ഥലത്തെത്തി.

ഞായറാഴ്ച പുലർച്ചെയാണ് പയ്യള്ളി മേഖലയിൽ കരടി ഇറങ്ങിയത്. സമീപത്തെ വീടിന്റെ സി.സി.ടി.വിയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.

കരടി പിന്നീട് വള്ളിയൂർക്കാവിലും തോണിച്ചാലിലുമെത്തി. തുടർന്ന് ജനവാസമേഖലകൾ പിന്നിട്ടാണ് കരിങ്ങാടിയിലെ നെൽപാടത്തെത്തിയത്. 

Tags:    
News Summary - Efforts have been started to catch the bear that landed in the residential area in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.