കോട്ടയം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (2025 ജൂൺ 20) കലക്ടർ അവധി പ്രഖ്യാപിച്ചു. കിളിരൂർ എസ്.വി.ജി.പി.എച്ച്.എസിനും കിളിരൂർ ഗവൺമെന്റ് യു.പി.എസ്, തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി. സ്‌കൂൾ, തിരുവാർപ്പ് ഗവൺമെന്റ് യു.പി. സ്‌കൂൾ, വേളൂർ ഗവൺമെന്റ് എൽ.പി. സ്‌കൂൾ, വേളൂർ ഗവൺമെന്റ് യു.പി. സ്‌കൂൾ, ചീപ്പുങ്കൽ ഗവൺമെന്റ് വെൽഫെയർ യു.പി. സ്‌കൂൾ എന്നീ സ്‌കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ച് ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.