ആലുവ: എടത്തലയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാരെ അന്വേഷണസംഘം ചോദ്യംചെയ്തു. ബൈക്ക് യാത്രികനായ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ മർദിച്ചെന്ന പരാതിയിൽ എ.എസ്.ഐ പുഷ്പരാജ്, സീനിയർ സി.പി.ഒ ജലീൽ, സി.പി.ഒ അഫ്‌സൽ എന്നിവരെ കളമശ്ശേരി എ.ആർ ക്യാമ്പിലാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഉദയഭാനുവിെൻറ നേതൃത്വത്തിൽ ചോദ്യംചെയ്തത്. മൂവരെയും എടത്തല സ്‌റ്റേഷനിൽനിന്ന് എ.ആർ ക്യാമ്പിലേക്ക് സ്‌ഥലം മാറ്റിയിരുന്നു.
മർദനമേറ്റ് ചുണങ്ങംവേലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉസ്മാനെ തിങ്കളാഴ്ച അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു. പൊലീസിെൻറ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിച്ചെന്ന പരാതിയിൽ ഉസ്മാൻ റിമാൻഡിലായതിനാൽ കോടതി അനുമതിക്ക് വിധേയമായാണ് ചോദ്യംചെയ്തത്.
ഉസ്മാൻ പ്രകോപനം സൃഷ്ടിച്ച് ആദ്യം കൈയേറ്റം ചെയ്തെന്ന നിലപാടാണ് പൊലീസുകാരുടേത്. അപകടം ഉണ്ടായത് മറ്റൊരു ഇരുചക്ര വാഹനവുമായാണെന്നും പിന്നീട് ഉസ്മാൻ പ്രശ്നത്തിൽ ഇടപെെട്ടന്നും പൊലീസുകാർ മൊഴി നൽകിയതായി സൂചനയുണ്ട്.
അതേസമയം, പൊലീസ് അകാരണമായി മർദിെച്ചന്ന നിലപാട് ഉസ്മാൻ ആവർത്തിച്ചു. സംഭവത്തിലെ മുഖ്യസാക്ഷി കാറിലുണ്ടായിരുന്ന പോക്‌സോ കേസിലെ പ്രതി മുതിരക്കാട്ടുമുകൾ ചക്കിക്കല്ലുപറമ്പ് വീട്ടിൽ സിദ്ധാർഥും റിമാൻഡിലാണ്. ഇയാളെ അന്വേഷണസംഘം കസ്‌റ്റഡിയിൽ വാങ്ങി മൊഴിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.