മലപ്പുറം: കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകെൻറ വീട്ടില്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. മലപ്പുറം കുന്നുമ്മല്‍ പെരുവംകുഴിയില്‍ അഹമ്മദ് ശിബിലിയുടെ വീട്ടിലാണ് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെ കനത്ത പൊലീസ് കാവലില്‍, ഡൽഹിയിൽ നിന്നെത്തിയ ഇ.ഡി സംഘം പരിശോധന നടത്തിയത്.
ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ശരീഫുമായി ബന്ധപ്പെട്ട കേസിലാണിത്. കാമ്പസ് ഫ്രണ്ട് മുൻ ജില്ല സെക്രട്ടറിയാണ് ശിബിലി. ഇദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. പരിശോധനയില്‍ ഒന്നും കണ്ടെടുത്തിട്ടില്ലെന്നാണ് പൊലീസിൽ നിന്ന് ലഭിച്ച വിവരം. എന്നാൽ, ശിബിലിയുടെ സഹോദരനോട് കോഴിക്കോെട്ട ഇ.ഡി ഒാഫിസിൽ ഹാജരാവാൻ നിർദേശം നൽകിയിട്ടുണ്ട്.
ശിബിലിയുടെ സഹോദരെൻറ ഫോൺ കസ്റ്റഡിയിലെടുത്തതായി പോപ്പുലർ ഫ്രണ്ട് നേതൃത്വം അറിയിച്ചു. റെയ്ഡിനെതിരെ പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സഹോദരനെ ചോദ്യം ചെയ്യാൻ െകാണ്ടുപോവാൻ ഇ.ഡി ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് വൈകീട്ട് ഹാജരാക്കാമെന്ന പൊലീസിെൻറ ഉറപ്പിൽ ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.