​സാമ്പത്തിക പ്രതിസന്ധി: കെ.എസ്​.ആർ.ടി.സി വിദേശ സഹായം തേടുന്നു 

െകാ​ച്ചി: കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ വി​ദേ​ശ​സ​ഹാ​യം തേ​ടു​ന്നു. തോ​മ​സ്​ ചാ​ണ്ടി  ഗ​താ​ഗ​ത​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ ദി​വ​സം യൂ​നി​യ​ൻ നേ​താ​ക്ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച്​ സൂ​ച​ന ന​ൽ​കി​യി​രു​ന്നു. 

തു​ട​ർ​ന്നാ​ണ്​ ​േകാ​ർ​പ​റേ​ഷ​ൻ വി​ദേ​ശ വാ​യ്​​പ സ്വീ​ക​രി​ക്കാ​ൻ നീ​ക്കം സ​ജീ​വ​മാ​ക്കി​യ​ത്. സാ​മ്പ​ത്തി​ക പു​ന​രു​ദ്ധാ​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി ഗ​താ​ഗ​ത മ​ന്ത്രി ഉ​ട​ൻ വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. യു.​ഡി.​എ​ഫ്​ ഭ​ര​ണ​കാ​ല​ത്ത്​ കൊ​ച്ചി മെ​​ട്രോ രീ​തി​യി​ൽ ഫ്ര​ഞ്ച്​ ക​മ്പ​നി​യു​ടെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 3000 കോ​ടി വാ​യ്​​പ ന​ൽ​കാ​ൻ ക​മ്പ​നി ത​യാ​റാ​യി​രു​ന്നു. ആ​ദ്യ ര​ണ്ടു​വ​ർ​ഷം പ​ലി​ശ​യി​ല്ലാ​തെ​യും തു​ട​ർ​ന്ന്​ മൂ​ന്ന്​ ശ​ത​മാ​നം പ​ലി​ശ​യോ​ടെ​യും ന​ൽ​കാ​നു​മാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ, സി.​െ​എ.​ടി.​യു​വും  ​െഎ.​എ​ൻ.​ടി.​യു.​സി​യും എ​തി​രെ രം​ഗ​ത്ത്​ വ​ന്നു. ഭ​ര​ണം മാ​റി​യ​തോ​ടെ സി.​െ​എ.​ടി.​യു വാ​യ്​​പ എ​ടു​ക്കാ​ൻ അ​നു​കൂ​ല നി​ല​പാ​ടാ​ണ്. 

വി​വി​ധ ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ 3100 കോ​ടി രൂ​പ കോ​ർ​പ​റേ​ഷ​ൻ വാ​യ്​​പ​യെ​ടു​ത്തി​ട്ടു​ണ്ട്. 172 കോ​ടി​യാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ മാ​സ​വ​രു​മാ​നം. 80 കോ​ടി രൂ​പ പെ​ൻ​ഷ​ൻ ന​ൽ​കാ​ൻ മാ​റ്റി​വെ​ക്ക​ണം. 86 കോ​ടി ശ​മ്പ​ളം ന​ൽ​കാ​നും 90 കോ​ടി ഡീ​സ​ൽ നി​റ​ക്കാ​നും വേ​ണം. ബ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക്​ 15 ​േ​കാ​ടി​യോ​ളം രൂ​പ​യും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ അ​ഞ്ചു​കോ​ടി​യും വ​രും.

ഇ​തി​നു​പു​റ​മെ ഭീ​മ​മാ​യ തു​ക​യാ​ണ്​ കെ.​ടി.​ഡി.​എ​ഫ്.​സി, ദേ​ശ​സാ​ത്​​കൃ​ത ബാ​ങ്കു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ലി​ശ​യാ​യി ന​ൽ​കു​ന്ന​ത്. സം​സ്​​ഥാ​ന​ത്തെ 54 ഡി​പ്പോ​ക​ളി​ലെ വ​രു​മാ​നം ക​ടം തീ​ർ​ക്കാ​നും പ​ലി​ശ ന​ൽ​കാ​നു​മാ​ണ്​ ​െച​ല​വ​ഴി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കെ.​എ​സ്.​ആ​ർ.​ടി.​സി പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നും സ്വ​യം പ​ര്യാ​പ്​​ത​ത കൈ​വ​രി​ക്കാ​നും രൂ​പ​വ​ത്​​ക​രി​ച്ച സു​ശീ​ൽ ഖ​ന്ന ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ പ​രി​ഷ്​​കാ​രം ന​ട​പ്പാ​ക്കു​ക​യാ​ണെ​ന്നും വി​ദേ​ശ​സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​ത്​ പി​ന്നീ​ട്​ ച​ർ​ച്ച​ചെ​യ്യു​മെ​ന്നും​ ഗ​താ​ഗ​ത മ​ന്ത്രി​യു​ടെ ഒാ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. 

സ​ർ​ക്കാ​റി​​െൻറ ന​യ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​വും ഉ​പാ​ധി​ക​ളു​മി​ല്ലാ​തെ വി​ദേ​ശ സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​ന്​ എ​തി​ര​ല്ലെ​ന്ന്​ കേ​ര​ള സ്​​റ്റേ​റ്റ്​ റോ​ഡ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ എം​പ്ലോ​യീ​സ്​ (സി.​െ​എ.​ടി.​യു) ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ. ഹ​രി​കൃ​ഷ്​​ണ​ൻ പ​റ​ഞ്ഞു. അ​ഴി​മ​തി ന​ട​ത്താ​ൻ അ​ധി​ക ഫ​ണ്ട്​ ല​ഭി​ക്കു​ക​യാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്​​ന​​ങ്ങ​ൾ​ക്കു​ള്ള പ​രി​ഹാ​ര​ത്തേ​ക്കാ​ൾ  മി​ഡി​ൽ മാ​നേ​ജ്​​മ​െൻറ്​ ഉ​േ​ദ്യാ​ഗ​സ്​​ഥ​ർ​ക്ക്​ നേ​ട്ടം ഉ​ണ്ടാ​ക്കാ​നാ​ണ്​ ഇ​ത്ത​രം തീ​രു​മാ​ന​മെ​ന്ന്​ കേ​ര​ള സ്​​റ്റേ​റ്റ്​ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ എം​പ്ലോ​യി​സ്​ വെ​ൽ​െ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ വി.​വി. ഹ​രി​ദാ​സ്​ പ​റ​ഞ്ഞു. 

News Summary - economic crisise: KSRTC accepts forgine help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.