തിരുവനന്തപുരം: കരിഞ്ചന്തക്കും റേഷൻ വെട്ടിപ്പിനും തടയിടുമെന്ന അവകാശവാദവുമായ ി സംസ്ഥാനത്തെ റേഷൻ കടകളിൽ ഇ-പോസ് യന്ത്രങ്ങൾ സ്ഥാപിച്ചിട്ട് ഒരു വർഷം. ഇതിെൻറ ഭാഗമാ യി ബുധനാഴ്ച എല്ലാ താലൂക്കുകളിലും ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട് ഭക ്ഷ്യപൊതുവിതരണവകുപ്പ്.
അതേസമയം, യന്ത്രങ്ങൾ സ്ഥാപിച്ചിട്ടും ഒരു വർഷത്തിനിടെ സ ംസ്ഥാനത്ത് കോടികളുടെ ഭക്ഷ്യധാന്യവെട്ടിപ്പ് നടന്നെന്ന് ഭക്ഷ്യവകുപ്പിെൻറ കണക് കുകൾതന്നെ സൂചിപ്പിക്കുന്നു. സർവർ തകരാറും മാറ്റവും ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയും കൂടിയായതോടെ പ്രതിമാസം 50 കോടിയോളം രൂപയുടെ ഭക്ഷ്യധാന്യമാണ് ഗോഡൗണുകളിൽനിന്ന് കരിഞ്ചന്തയിലേക്ക് ഒഴുകുന്നത്.
ഇതുസംബന്ധിച്ച വിജിലൻസ് അന്വേഷ റിപ്പോർട്ടുകൾ ഉണ്ടായിട്ടും ഒറ്റപ്പെട്ട നടപടികൾ ഒഴിച്ചാൽ റേഷൻ വിതരണം സുതാര്യമാക്കാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. കേന്ദ്ര ഭക്ഷ്യഭദ്രത നിമയപ്രകാരം അധാർ നമ്പറും കാർഡുടമയുടെ വിരലടയാളവും ഇ-പോസ് യന്ത്രത്തിൽ പതിച്ചുവേണം ഭക്ഷ്യധാന്യങ്ങൾ നൽകേണ്ടത്. എന്നാൽ, ആധാർ ഇല്ലാത്തവർക്ക് റേഷൻ നിഷേധിക്കരുതെന്ന നിലപാടിൽ ‘മാന്വൽ ഓപ്ഷൻ’ യന്ത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു.
ഇത് മറയാക്കി ആധാർ ഉള്ളവരുടെ വിഹിതം പോലും വ്യാപാരികൾ തട്ടിയെടുക്കുകയാണ്. ആകെ 82,40,738 റേഷൻ കാർഡുകളിൽ 98 ശതമാനവും ആധാറുമായി ലിങ്ക് ചെയ്തവയാണ്. എന്നാൽ, കഴിഞ്ഞ മാർച്ച് മുതൽ ജനുവരി 15 വരെ 45 ലക്ഷത്തോളം മാന്വൽ ഇടപാടുകളാണ് 14,355 റേഷൻ കടകളിലായി നടന്നത്. സെപ്റ്റംബറിൽ പുതിയ സർവർ സ്ഥാപിച്ചിട്ടുപോലും ഡിസംബറിൽ 63 ശതമാനംവരെ മാന്വൽ ഇടപാടുകൾ നടത്തിയ വ്യാപാരികളുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ സിവിൽ സപ്ലൈസ് വകുപ്പിെൻറ പക്കൽ ഉണ്ടെങ്കിലും നടപടിയെടുക്കാൻ ഉദ്യോഗസ്ഥർ തയാറല്ല.
കടകളിൽ ഭക്ഷ്യധാന്യം എത്തിക്കുമ്പോൾ തൂക്കം ബോധ്യപ്പെടുത്തണമെന്നാണ് ചട്ടം. സാധനങ്ങൾ തൂക്കി നൽകുന്നതിന് പ്രത്യേക തുകയും സർക്കാർ കരാറുകാർക്ക് നൽകുന്നുണ്ട്. ഈ തുക കൈപ്പറ്റിയിട്ടും തൂക്കം ബോധ്യപ്പെടുത്താൻ ഇവർ തയാറല്ല. ഇതോടെ വാതിൽപടി വിതരണത്തിലെ തർക്കം നിലനിൽക്കുകയാണ്.
എഫ്.സി.ഐ ഗോഡൗണുകളിൽ സപ്ലൈകോ നേരിട്ടെടുക്കുന്ന അരിച്ചാക്കുകളിൽ മൂന്നുമുതൽ നാല് കിലോയുടെ കുറവാണുണ്ടാകുന്നത്. ഗോഡൗണുകളിൽ ഉദ്യോഗസ്ഥരും കരാർ തൊഴിലാളികളും ചേർന്ന് അരി മോഷ്ടിക്കുന്നതായി വിജിലൻസ് കണ്ടെത്തിയെങ്കിലും നടപടിയുണ്ടായില്ല. കുറ്റക്കാരെന്ന് കെണ്ടത്തി ഭക്ഷ്യവകുപ്പ് സ്ഥലംമാറ്റിയവരാകട്ടെ സംഘടനാകരുത്തിൽ ജില്ലകളിലെ റേഷൻവിതരണ തലപ്പത്ത് എത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.