മുൻ എം.എൽ.എ ഇ. നാരായണൻ നായർ അന്തരിച്ചു

കോഴിക്കോട്: കോൺഗ്രസ് നേതാവും കൊയിലാണ്ടി മുൻ എം.എൽ.എയുമായ ഇ. നാരായണൻ (87) നായർ അന്തരിച്ചു. 1970 മുതൽ 1980 വരെ അദ്ദേഹം രണ്ടു തവണ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ എം.എൽ.എ ആയി പ്രവർത്തിച്ചു. കൊയിലാണ്ടി ഗവ. കോളെജ് സ്ഥാപിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു.

കെ.പി.സി.സി അംഗം‍, നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരത് സേവക് സമാജ് സംസ്ഥാനപ്രസിഡണ്ട്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: കല്ല്യാണി (റിട്ട. അദ്ധ്യാപിക). മകന്‍; ഇ.എന്‍..രജ്ഞിത് (സഹകരണ വകുപ്പ് സുപ്രണ്ട് കൊയിലാണ്ടി ) മരുമകള്‍: നിഷ (അമൃത വിദ്യാലയം).

Tags:    
News Summary - E. Narayanan Nair, ex mla died- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.