തിരുവന്തപുരം: കോടതികളിലെ ഇ-ഫയലിങിൽ അഭിഭാഷക ഗുമസ്ത സമൂഹത്തിന് ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടകംപള്ളി സുരേന്ദ്രന്റെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സമയവും ചെലവും ലാഭിച്ച് കേസ് ഫയലിങ് സാധ്യമാക്കുന്നതിനാണ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ രാജ്യത്ത് ഇ-ഫയലിങ് നടപ്പാക്കുന്നത്. 2020 മുതല്‍ ഹൈക്കോടതിയിലും ജില്ലാ കോടതികളില്‍ 2022 മുതലും ഇ-ഫയലിങ് നടപ്പാക്കി.
കോടതി ചെലവുകള്‍ കുറക്കുവാനും രേഖകള്‍ ഡിജിറ്റലായി സംരക്ഷിക്കുവാനും കഴിയുന്ന ഈ സംവിധാനം പൊതുജനങ്ങള്‍ക്ക് ഏറെ സഹായകരമാണ്. ഹൈക്കോടതിയില്‍ ഉള്‍പ്പെടെ വിവിധ കോടതികളില്‍ ഇ-സേവാ കേന്ദ്രങ്ങളും ഹെല്‍പ്പ് ഡെസ്‌ക്കുകളും ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകര്‍, വക്കീല്‍ ഗുമസ്തര്‍ തുടങ്ങിയവര്‍ക്ക് തുടര്‍ച്ചയായ പരിശീലനം നല്‍കിയാണ് ഇ-ഫയലിംഗ് നടത്തിവരുന്നത്.
2021 ലെ റൂള്‍ 10 പ്രകാരം ഇളവ് ഹര്‍ജികള്‍, മാറ്റിവെക്കല്‍ ഹരകള്‍, ജാമ്യാപേക്ഷകള്‍, പകര്‍പ്പ്/കോടതി രേഖകള്‍ക്കുള്ള അപേക്ഷകള്‍, സാക്ഷിപ്പടി ഡെപ്പോസിറ്റ് മെമ്മോ, പ്രോസസ് മെമ്മോ, ചെക്ക് അപേക്ഷകള്‍ തുടങ്ങിയവ കോടതി അനുമതിക്ക് വിധേയമായി ഇ-ഫയലിങില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അതോടൊപ്പം 2023 ആഗസ്റ്റ് അഞ്ച് മുതല്‍ ഇളവ് ഹരകള്‍, കുറ്റസമ്മതം നടത്തുന്ന കേസുകളിലെ വക്കാലത്ത് മെമ്മോറാണ്ടം, ക്രിമിനല്‍ കോടതികളിലെ മുന്‍കൂര്‍ ഹര്‍ജികള്‍/മാറ്റിവെക്കല്‍ അപേക്ഷകള്‍, വാറണ്ട് തിരിച്ചുവിളിക്കല്‍ ഹരജികള്‍, ജാമ്യക്കാരുടെ പട്ടിക, ജാമ്യത്തിനുവേണ്ടിയുള്ള ഗ്യാരണ്ടറുടെ സത്യവാങ്മൂലം, രേഖകളുടെ പട്ടിക, സമന്‍സ്/അറിയിപ്പ് ഫോമുകള്‍, സാക്ഷ്യപ്പടി ഡെപ്പോസിറ്റ് മെമ്മോകള്‍, പരിശോധനാ അപേക്ഷകള്‍, പ്രോസസ് മെമ്മോകള്‍ തുടങ്ങിയവ ഇ-ഫയലിങ് നിര്‍ബന്ധമല്ലാത്തവയോ ഓപ്ഷണലോ ആക്കി. അതിനാൽ അഭിഭാഷക ഗുമസ്ത സമൂഹത്തിന് ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.