കൊച്ചിയെ ശുഭ്രസാഗരമാക്കി ഡി.വൈ.എഫ്.ഐ റാലി

കൊച്ചി: ഡി.വൈ.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തിന് സമാപനം കുറിച്ച് കൊച്ചിയില്‍ നടന്ന പ്രകടനം ശുഭ്രസാഗരമായി. വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരത്തിന്‍െറ വിവിധ മേഖലകളില്‍ നിന്നാരംഭിച്ച പ്രകടനം മറൈന്‍ഡ്രൈവിലെ സമ്മേളന നഗരിയില്‍ സമാപിച്ചു.

രാജേന്ദ്ര മൈതാനിയില്‍ നിന്നാരംഭിച്ച പ്രകടനത്തിന് അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്, ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജി, മുന്‍ പ്രസിഡന്‍റ് എം.ബി രാജേഷ് എം.പി, വൈസ് പ്രസിഡന്‍റ് എ.എന്‍. ഷംസീര്‍ എം.എല്‍.എ, ജോയന്‍റ് സെക്രട്ടറി എം. സ്വരാജ് എം.എല്‍.എ, കേന്ദ്ര കമ്മിറ്റി അംഗം എ.എ. റഹീം, പി. ബിജു, എം.അനില്‍കുമാര്‍, കെ. സരിന്‍കുമാര്‍, പ്രിന്‍സി കുര്യാക്കോസ്, എസ്. സതീഷ്, ബിജു കണ്ടക്കൈ, നിതിന്‍ കണിച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി. 

ജില്ലയിലെ 192 മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് റാലികള്‍ എത്തിയത്.  കേന്ദ്രീകൃത റാലി ഒഴിവാക്കിയിരുന്നു. 150ഓളം പേരടങ്ങുന്ന വളന്‍റിയര്‍സേന റാലി നിയന്ത്രിച്ചു. വിവിധ ഇടതുപക്ഷ സംഘടനകള്‍ റാലിക്ക് അഭിവാദ്യമര്‍പ്പിച്ചു.

വ്യാപാരി വ്യവസായി സമിതി, കേരള കോഓപറേറ്റിവ് എംപ്ളോയീസ് യൂനിയന്‍, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് വര്‍ക്കേഴ്സ് യൂനിയന്‍, ഓള്‍ ഇന്ത്യ കിസാന്‍ സഭ, കെ.എസ്.കെ.ടി.യു, കേരള എന്‍.ജി.ഒ യൂനിയന്‍, കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍, കെ.എസ്.ടി.എ, കേരള മെഡിക്കല്‍ ആന്‍ഡ് സെയ്ല്‍സ് റപ്രസെന്‍േററ്റീവ്സ് അസോസിയേഷന്‍, ബെഫി, ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷന്‍, കെട്ടിടത്തൊഴിലാളി യൂനിയന്‍ തുടങ്ങിയ സംഘടനകളാണ് അഭിവാദ്യമര്‍പ്പിച്ചത്.

Tags:    
News Summary - dyfi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.