ഡി.വൈ.എഫ്.ഐ നേതാവ് വഞ്ചിയൂർ വിഷ്ണു കൊലപാതകം: പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ടു

കൊച്ചി: ഡി.വൈ.എഫ്.ഐ നേതാവ് വഞ്ചിയൂർ വിഷ്ണുവിന്റെ കൊലപാതകത്തിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ ഹൈകോടതി വെറുതെ വിട്ടു. കേസിൽ ശിക്ഷിക്കപ്പെട്ട 13 പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവ്.

14 വർഷം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ വിഷ്ണുവിനെ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. നേരത്തെ 13 പ്രതികളെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചിരുന്നു. 11 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 15ാം പ്രതിക്ക് ജീവപര്യന്തവും 11ാം പ്രതിക്ക് മൂന്നു വർഷം തടവുമായിരുന്നു ശിക്ഷ വിധിച്ചത്.

ഇവർ നൽകിയ അപ്പീലാണ് ഹൈകോടതി സിംഗിൾ ബെഞ്ച് പരിഗണിച്ചത്. 13 പ്രതികളെയും വെറുതെ വിട്ടുകൊണ്ടാണ് ഉത്തരവ് വന്നത്. പ്രൊസിക്യൂഷ​ന്റെ തെളിവുകൾ കേസിൽ പ്രതികളുടെ പങ്കാളിത്തം പൂർണമായി തെളിയിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.

കൈതമുക്ക് സ്വദേശി സന്തോഷ്, കേരളാദിത്യപുരം സ്വദേശികളായ കക്കോട്ട മനോജ് എന്ന മനോജ്, ബിജുകുമാര്‍, ഹരിലാല്‍, മണക്കാട് സ്വദേശി രഞ്ജിത്കുമാര്‍, മലപ്പരിക്കോണം സ്വദേശി ബാലു മഹീന്ദ്ര, ആനയറ സ്വദേശികളായ വിപിന്‍ എന്ന ബിബിന്‍, കടവൂര്‍ സതീഷ് എന്ന സതീഷ്കുമാര്‍, പേട്ട സ്വദേശി ബോസ്, വട്ടിയൂര്‍ക്കാവ് സ്വദേശി മണികണ്ഠന്‍ എന്ന സതീഷ്, ചെഞ്ചേരി സ്വദേശി വിനോദ്കുമാര്‍, ശ്രീകാര്യം സ്വദേശി സുബാഷ്, കരിക്കകം സ്വദേശി ശിവലാല്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

2008 ഏപ്രില്‍ ഒന്നിനായിരുന്നു സി.പി.എം വഞ്ചിയൂര്‍ കലക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണുവിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൈതമുക്ക് പാസ്പോര്‍ട്ട് ഓഫിസിന് മുന്നില്‍ ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടുകയായിരുന്നു. രാഷ്ട്രീയവൈരത്തെ തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകനായ വിഷ്ണുവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ പ്രതികള്‍ കൊലപ്പെടുത്തിയെന്നാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ കേസ്.

കൊലപാതക വാര്‍ത്ത സ്ഥിരീകരിക്കാന്‍ സമയമെടുക്കുമെന്നതാണ് കൃത്യത്തിന് വിഡ്ഢിദിനമായ ഏപ്രിൽ ഒന്ന് തെരഞ്ഞെടുക്കാന്‍ കാരണം. 

Tags:    
News Summary - DYFI leader Vanchiyur Vishnu murder: Accused RSS workers acquitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.