തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ വനിത നേതാവിനെ ഉപദ്രവിച്ച ഡി.വൈ.എഫ്.​െഎ നേതാവ് അറസ്​റ്റില്‍

പൂന്തുറ (തിരുവനന്തപുരം): നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ വനിത നേതാവിനെ ഉപദ്രവിച്ച കേസില്‍ ഡി.വൈ.എഫ്.​െഎ നേതാവ് അറസ്​റ്റില്‍. ഡി.വൈ.എഫ്.ഐ ചാല ഏരിയ കമ്മിറ്റി അംഗം സായി കൃഷ്​ണയാണ്​ പിടിയിലായത്​. ഇതേഘടകത്തിലെ വനിത അംഗമാണ്​ സായി കൃഷ്​ണക്കെതിരെ പരാതി നൽകിയത്​.

സായികൃഷ്ണ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമി​െച്ചങ്കിലും കിട്ടിയില്ല. ഇയാള്‍ക്ക് മുന്‍കൂര്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തിവേണം അറസ്​റ്റ്​ ചെയ്യാനെന്ന്​ കോടതി നിർദേശമുണ്ടായിരുന്നു. പൊലീസ്​ ആവശ്യപ്പെട്ടതിനെ തുടർന്ന്​ ഞായറാഴ്ച പൂന്തുറ ​സ്​റ്റേഷനില്‍ ഹാജരായ ഇയാളുടെ അറസ്​റ്റ്​ രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തു.

പരാതിക്കാരിയും സായികൃഷ്​ണയും തമ്മില്‍ നേരത്തെ അഭി​പ്രായ വ്യത്യാസവും തർക്കവും ഉണ്ടായിരുന്നുവത്രെ. നേമത്തെ തെര​െഞ്ഞടുപ്പ് പ്രചാരണത്തി​െൻറ ഭാഗമായി വടുവം ഭാഗ​െത്തത്തിയപ്പോള്‍ സായികൃഷ്ണ ഇവരെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തതായാണ്​ പരാതി.

Tags:    
News Summary - DYFi leader arrested for harassing woman leader during election campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.