പ്രകോപന മുദ്രാവാക്യങ്ങളെ തള്ളിപ്പറഞ്ഞ്​ ഡി.വൈ.എഫ്​.ഐ ജില്ല കമ്മിറ്റി

മലപ്പുറം: എടക്കര മൂത്തേടത്ത് ഡി.വൈ.എഫ്​.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിലെ ​പ്രകോപന മുദ്രാവാക്യങ്ങളെ തള്ളിപ്പറഞ്ഞ്​ ജില്ല കമ്മിറ്റി. സംഭവം വിവാദമായതോടെയാണ്​ വിശദീകരണവുമായി ജില്ല നേതൃത്വം രംഗത്തെത്തിയത്​.

ബുധനാഴ്​ച​ പ്രാദേശിക വാട്സ്ആപ് ഗ്രൂപ്പിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് പ്രവർത്തകൻ ചെറുവള്ളിക്കൽ അൻവറിനെ യൂത്ത്​ കോൺഗ്രസ്​ അംഗങ്ങൾ ആക്രമിച്ചിരുന്നുവെന്ന്​ ജില്ല കമ്മിറ്റി നൽകിയ വിശദീകരണത്തിൽ പറയുന്നു. അടുത്തദിവസം​ മറ്റൊരു പ്രവർത്തകൻ പ്രിൻസിനുനേരെ വധ ഭീഷണിയുണ്ടായെന്നും ഇതേതുടർന്ന്​​ മൂത്തേടം ടൗണിൽ രാത്രി പ്രതിഷേധ പ്രകടനം നടത്തിയെന്നും ജില്ലാ കമ്മിറ്റി പറയുന്നു. എന്നാൽ, പ്രകടനത്തിലെ ചില മുദ്രാവാക്യങ്ങൾ സംഘടനയുടെ നിലപാടിന് യോജിച്ചതല്ല. അത്തരം മുദ്രാവാക്യങ്ങളെ തള്ളിപ്പറയുന്നു. മുദ്രാവാക്യം വിളിച്ചവരിൽ ഉത്തരവാദപ്പെട്ട പ്രവർത്തകരുണ്ടോ എന്ന് പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും ജില്ല സെക്ര​േട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.