ഇരിട്ടി: ദസറ ആഘോഷങ്ങളോട് അനുബന്ധിച്ച് മടിക്കേരിയിലും ഗോണിക്കൊപ്പയിലും ടൗണുകളിലെ വാഹന ഗതാഗതം വഴിതിരിച്ചുവിടും. ഒക്ടോബർ രണ്ടിന് ഉച്ചക്ക് രണ്ടു മുതൽ മൂന്നിന് രാവിലെ 10 വരെ മടിക്കേരി സിറ്റിയിലും ഗോണിക്കൊപ്പ ടൗണിലും വാഹന ഗതാഗതം താൽക്കാലികമായി വഴിതിരിച്ചുവിടും.
മംഗളൂരുവിൽ നിന്ന് മടിക്കേരി വഴി മൈസൂരു ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ദക്ഷിണ കന്നട ജില്ലയിലെ മണി, സകലേഷ്പുർ, മൈസൂരു വഴിയും മൈസൂരുവിൽനിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ബിലിക്കെരെ, കെ.ആർ നഗർ, ഹോളേനരസിപുർ, ഹാസൻ, സകലേശ്പുർ വഴിയും കടന്നുപോകണം. മടിക്കേരി കെ.എസ്.ആർ.ടി.സി ഡിപ്പോയും ആർ.എം.സിയും താൽക്കാലികമായി ബസ് സ്റ്റാൻഡാക്കി മാറ്റും. സ്വകാര്യ ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കാതെ ജി.ടി സർക്കിളിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണം. ബസ് സ്റ്റാൻഡുകൾ എല്ലാം പാർക്കിങ്ങിനായി തുറന്നുനൽകും.
മൈസൂരുവിൽനിന്ന് തിത്തിമത്തി, ഗോണിക്കൊപ്പ വഴി വീരാജ്പേട്ടയിലേക്ക് വരുന്ന വാഹനങ്ങൾ തിത്തിമത്തി, പാലിബെട്ട, അമ്മത്തി വഴി വീരാജ്പേട്ടയിലേക്കും വീരാജ്‌പേട്ടയിൽനിന്ന് ഗോണിക്കൊപ്പ-തിത്തിമത്തി വഴി മൈസൂരുവിലേക്ക് പോകുന്നവ കൈകേരി ഗ്രാമത്തിലെ കളത്ത്കാഡ്-ആറ്റൂർ സ്കൂൾ ജംങ്ഷൻ - പാലിബെട്ടിലെ സ്റ്റോർ ജംങ്ഷൻ - തിത്തിമത്തി വഴി മൈസൂരുവിലേക്ക് പോകണം. കേരളത്തിൽ നിന്ന് പെരുമ്പാടി-ഗോണിക്കൊപ്പ വഴി മൈസൂരുവിലേക്ക് പോകുന്ന വാഹനങ്ങൾ പെരുമ്പാടി-വീരാജ്പേട്ട-അമ്മത്തി -സിദ്ദാപൂർ-പെരിയപട്ടണ- മൈസൂരു വഴിയും കടന്നുപോകണം.
ബലലെയിൽനിന്ന് ഗോണികൊപ്പ വഴി വീരാജ്പേട്ടയിലേക്ക് പോകുന്ന വാഹനങ്ങൾ - ബലലെയിൽ പൊന്നംപേട്ട്- കുണ്ട- ഹാത്തൂർ വഴി വീരാജ്പേട്ടിലേക്ക് കടന്നുപോകണം. കുട്ട, ശ്രീമംഗല, കാനൂർ ഭാഗത്തുനിന്ന് ഗോണിക്കൊപ്പ വഴി വീരാജ്പേട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൊന്നമ്പേട്ട-കുണ്ട-ഹാത്തൂർ വഴിയാണ് വീരാജ്പേട്ടയിലേക്ക് പോകേണ്ടത്.
മൈസൂരു- തിത്തിമത്തി -ഗോണിക്കൊപ്പ-ശ്രീമംഗല-കുട്ട ഭാഗത്തേക്കുള്ള വാഹനങ്ങൾ തിത്തിമത്തി-കോണനക്കാട്ടെ-പൊന്നപ്പസന്തെ-നല്ലൂർ-പൊന്നംപേട്ട് വഴി പോകണം.
കുട്ട-ശ്രീമംഗല-പൊന്നമ്പേട്ട്-ഗോണിക്കൊപ്പ-മൈസൂരു ഭാഗത്തേക്കുള്ള വാഹനങ്ങൾ കുട്ട-ശ്രീമംഗല, പൊന്നമ്പേട്ട, നല്ലൂർ, പൊന്നപ്പസന്തെ, കോണനക്കാട്ടെ, തിത്തിമത്തി വഴി പോകണം. വീരാജ്‌പേട്ടയിൽ നിന്ന് ഗോണിക്കൊപ്പ വഴി ബളാലേക്ക് പോകുന്ന വാഹനങ്ങൾ വീരാജ്‌പേട്ട- ഹാത്തൂർ-കുണ്ട- പൊന്നംപേട്ട വഴിയും കടന്നുപോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.