മഹാരാജാസിൽ എസ്.എഫ്.ഐ സമരത്തിൽ, ക്ലാസുകള്‍ വീണ്ടും തുടങ്ങി

കൊച്ചി: വിദ്യാർത്ഥി സംഘർഷങ്ങൾക്ക് പിന്നാലെ അടച്ചിട്ടിരുന്ന മഹാരാജാസ് കോളജിൽ വീണ്ടും ക്ലാസുകൾ തുടങ്ങി. എന്നാൽ, ഹാജർ നില കുറവായിരുന്നു. വ്യാഴാഴ്ച മുതൽ അടച്ചിട്ടിരുന്ന മഹാരാജാസ് കോളജ് ഇന്ന് തുറന്നപ്പോൾ 30 ശതമാനത്തോളം വിദ്യാർഥികള്‍ മാത്രമാണ് ക്ലാസിലെത്തിയത്.

അതേസമയം, യൂനിറ്റ് പ്രസിഡന്‍റിന് നേരെയുണ്ടായ അതിക്രമത്തിൽ ഉൾപെട്ടവർക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ സമരത്തിലാണ്. മലബാർ മേഖലയിൽ നിന്നടക്കം ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന നല്ലൊരു ശതമാനം വിദ്യാർഥികളും എത്തിയില്ല. അതിനാലാണ് ഹാജർ നില കുറയാൻ കാരണം. മറ്റന്നാൾ മുതൽ വീണ്ടും തുടർച്ചയായ അവധി ദിനങ്ങളാണ്. അതിനാലായിരിക്കാം വിദ്യാർഥികൾ എത്താത്തത്.

Tags:    
News Summary - During the SFI strike at Maharajas, classes resumed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.